14 August Friday

ഫ്‌ളോയ്‌ഡിന്റെ മകൾ ജിയാന്നക്ക്‌ ഡിസ്‌നി ഓഹരി

വെബ് ഡെസ്‌ക്‌Updated: Monday Jun 15, 2020


ലോസ്‌ ആഞ്ചലസ്‌
ജോർജ്‌ ഫ്‌ളോയിഡിന്റെ മകൾ ആറുവയസുകാരി ജിയാന്ന ഫ്‌ളോയിഡ്‌ ഇനിമുതൽ ഡിസ്‌നി ഓഹരി ഉടമ. നടിയും ഗായികയുമായ ബാർബറ സ്‌ട്രെയിസാൻഡാണ്‌ ഇതിന്‌ അവസരമൊരുക്കിയത്‌.

ഓഹരി സർട്ടിഫിക്കറ്റുമായി നിൽക്കുന്ന പടം ജിയാന്ന ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു.  ബാർബറയുടെ ‘മൈ നെയിം ഈസ്‌ ബാർബറ’ (1965) കളർ മി ബാർബറ(1966) എന്നീ ആൽബങ്ങളുടെ പകർപ്പും ഓഹരി സർട്ടിഫിക്കറ്റിനൊപ്പം ജിയാന്നയ്‌ക്ക്‌ നൽകിയിട്ടുണ്ട്‌. നേരത്തേ റാപ്പ്‌ ഗായകൻ കാന്യേ വെസ്റ്റ്‌ ജിയാന്നയുടെ പഠനച്ചെലവിന്‌ ഫണ്ട്‌ രൂപീകരിച്ചിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top