03 August Monday

ലോങ്‌ മാർച്ച്‌ വനിതാ പോരാളി വിടവാങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 16, 2020


ബീജിങ്
ലോക ചരിത്രത്തിൽ ഇടംനേടിയ ഐതിഹാസിക ചൈനീസ്‌ പടയോട്ടത്തിന്റെ അവസാന പോരാളികളിൽ ഒരാൾ വിട വാങ്ങി. ചൈനയിലെ കമ്യുണിസ്‌റ്റുകാർ മാവോ സെദോങ്ങിന്റെ നേതൃത്വത്തിൽ 1934 മുതൽ 1936 വരെ 12,500 കിലോമീറ്റർ താണ്ടിയ ലോങ്‌ മാർച്ചിൽ അവസാനംവരെ ഉണ്ടായിരുന്ന വാങ്‌ ദിങ്‌ഗുവാ 107–-ാം വയസ്സിൽ അന്തരിച്ചു‌. മാർച്ചിൽ അവസാന നിമിഷംവരെയുണ്ടായ അപൂർവം സ്‌ത്രീപോരാളികളിൽ ഒരാളായിരുന്നു വാങ്‌ ദിങ്‌ഗുവാ.

സിചുവാൻ പ്രവിശ്യയിൽ ജനിച്ച വാങ്‌ ദിങ്‌ഗുവാ 20-ാം വയസ്സിൽ ചുവപ്പുസേനയിൽ ചേർന്നു. 21-ാം വയസ്സിൽ ചുവപ്പുസേനയുടെ   നാലാം മുന്നണിയോടൊപ്പം അവർ മാർച്ച്‌ ആരംഭിച്ചു. ചുവപ്പു സേനയ്‌ക്ക്‌ ആവേശം പകരുന്ന നാടകസംഘത്തിലെ അംഗമായിരുന്നു ദിങ്‌ഗുവാ. യുദ്ധത്തിൽ സൈനികയായും സേവനമനുഷ്‌ഠിച്ചു. യുദ്ധത്തിൽ  ദിങ്‌ഗുവയുടെ വലതുകാലിന്‌ രണ്ടുതവണ വെടിയേറ്റിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top