21 July Sunday

ന്യൂസിലൻഡ‌ിലെ ക്രൈസ്റ്റ് ചർച്ച‌് കൂട്ടക്കൊല: കുറ്റം ചെയ്തില്ലെന്ന് അക്രമി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019

വെല്ലിങ‌്ടൺ> ന്യൂസിലൻഡ‌ിലെ മുസ്ലിം ആരാധനാലയങ്ങളില്‍ കടന്നുകയറി 51പേരെ വെടിവച്ചുകൊല്ലുകയും ദൃശ്യങ്ങള്‍ തല്‍സമയം ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിക്കുകയും ചെയ്ത വലതുപക്ഷ തീവ്രവാദിയായ ബ്രന്റണ്‍ ടാരന്റ‌് (28) കോടതിയിയിൽ കുറ്റം നിഷേധിച്ചു. കൂട്ടക്കൊലയും ഭീകരപ്രവര്‍ത്തനവുമടക്കമുള്ള 89 കുറ്റമാണ് ഇയാള്‍ നിഷേധിച്ചത്. 
അതിസുരക്ഷാ ജയിലില്‍ പാര്‍പ്പിക്കുന്ന ഇയാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി കോടതിയില്‍ ഹാജരാക്കി.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും  പരിക്കേറ്റവരും  വിചാരണ നേരിൽ കാണാൻ കോടതിയിൽ എത്തി. നിരപരാധിയാണെന്ന് അഭിഭാഷകന്‍ വിവരിക്കുമ്പോള്‍ അക്ഷോഭ്യനായി കേട്ടുനില്‍ക്കുകയായിരുന്നു പ്രതി. ഇതാദ്യമായാണ് ന്യൂസിലൻഡില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള കുറ്റം ചുമത്തപ്പെടുന്നത്.

ഏപ്രില്‍ അഞ്ചിന് കേസ് പരി​ഗണിച്ച കോടതി ടാരന്റ് വിചാരണ നേരിടാന്‍ പ്രാപ്തനാണോയെന്ന മാനസിക പരിശോധനയ‌്ക്ക് വിധേയനാക്കാന്‍ നിര്‍ദേശിച്ചിരുന്നു. വിചാരണയ‌്ക്ക് ടാരന്റ് മാനസികമായി സജ്ജനാണെന്ന് ജഡ്ജി കോടതിയെ ധരിപ്പിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top