Deshabhimani

പലസ്തീന്‍ പ്രസിഡന്റ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 14, 2024, 02:51 AM | 0 min read

വത്തിക്കാൻ സിറ്റി
പലസ്‌തീൻ പ്രസിഡന്റ്‌ മെഹമൂദ്‌ അബ്ബാസ്‌ ഫ്രാൻസിസ്‌ മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി. ഗാസയിൽ ഇസ്രയേൽ ആക്രമണം അവസാനിപ്പിക്കാൻ ഇടപെടണമെന്ന്‌ അബ്ബാസ്‌ മാർപാപ്പയോട്‌ ആവശ്യപ്പെട്ടു. വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തതായി വെള്ളി രാവിലെ അരമണിക്കൂർനീണ്ട കൂടിക്കാഴ്‌ചയ്‌ക്കുശേഷം അബ്ബാസ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു. കൂടിക്കാഴ്‌ച ഫലപ്രദമായിരുന്നു.

ഓരോ തവണയുള്ള കൂടിക്കാഴ്‌ചയും പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നതുപോലെയാണ്‌. ഗാസയിൽ ഇരകളാക്കപ്പെടുന്ന പലസ്‌തീൻകാരോട്‌ മാർപാപ്പ ഐക്യദാർഢ്യമേകുന്നതിന്‌ നന്ദി പറയുന്നതായും അബ്ബാസ്‌ പറഞ്ഞു. മൂന്നുവർഷത്തിനുശേഷമാണ്‌ ഇരുവരും കൂടിക്കാഴ്‌ച നടത്തുന്നത്‌.



deshabhimani section

Related News

0 comments
Sort by

Home