17 January Friday

ബ്രിട്ടനിൽ വീണ്ടും ടോറികൾ ; ബോറിസ്‌ ജോൺസൺ വീണ്ടും അധികാരത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019


ലണ്ടൻ
ബ്രിട്ടനെ യൂറോപ്യൻ യൂണിയന്‌ പുറത്തേക്ക്‌ നയിക്കാൻ(ബ്രെക്‌സിറ്റ്‌) വലതുപക്ഷ കൺസർവേറ്റീവ്‌ പാർടി നേതാവ്‌ ബോറിസ്‌ ജോൺസൺ(55) വീണ്ടും അധികാരത്തിലേക്ക്‌. വ്യാഴാഴ്‌ച പാർലമെന്റിന്റെ അധോസഭയായ ജനസഭയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ്‌ പാർടി 365 സീറ്റ്‌ നേടി. 650 അംഗ സഭയിൽ 78 സീറ്റിന്റെ ഭൂരിപക്ഷം നേടിയ ടോറികളുടെ വൻവിജയം 1980കളിൽ മാർഗരറ്റ്‌ താച്ചറുടെ കീഴിൽ നേടിയ വിജയത്തിനുശേഷം ഏറ്റവും മികച്ച വിജയമാണ്‌.

സോഷ്യലിസ്‌റ്റ്‌ നേതാവ്‌ ജെറമി കോർബിൻ നയിച്ച ലേബർ പാർടി എക്‌സിറ്റ്‌ പോൾ പ്രവചനങ്ങളേക്കാൾ 12 സീറ്റ്‌ കൂടുതൽ നേടിയെങ്കിലും 203 സീറ്റിൽ ഒതുങ്ങി. 1935നുശേഷം ലേബറിനുണ്ടായ ഏറ്റവും വലിയ പരാജയമാണിത്‌. ലേബറിന്‌ 32.2 ശതമാനവും കൺസർവേറ്റീവുകൾക്ക്‌ 43.6 ശതമാനവും വോട്ടാണ്‌ ലഭിച്ചത്‌.ബ്രിട്ടനിൽനിന്ന്‌ സ്‌കോട്ട്‌ലൻഡിന്റെ സ്വാതന്ത്ര്യം എന്ന ആവശ്യത്തിനും തെരഞ്ഞെടുപ്പ്‌ ഫലം ശക്തിപകർന്നിട്ടുണ്ട്‌. സ്‌കോട്ട്‌ലൻഡിലെ 59ൽ 48 സീറ്റും സ്‌കോട്ടിഷ്‌ നാഷണൽ പാർടി നേടി. അഞ്ച്‌ വർഷത്തിനിടെ ബ്രിട്ടനിൽ നടന്ന മൂന്നാമത്തെ പാർലമെന്റ്‌ തെരഞ്ഞെടുപ്പാണിത്‌.


പ്രധാന വാർത്തകൾ
 Top