05 November Tuesday

സാമ്പത്തിക ശാസ്ത്രത്തിൽ 3 പേർക്ക് നൊബേൽ; സമ്മാനം പങ്കിട്ടത് ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവർ

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2024

സ്‍റ്റോക്കോം > ഈ വർഷത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ സമ്മാനം മൂന്ന് പേർക്ക്. ഡാരൻ എയ്സ്മൊഗ്‍ലു, സൈമൺ ജോൺസൺ, ജെയിംസ് എ റോബിൻസൺ എന്നിവരാണ് പങ്കിട്ടത്.

സാമൂഹിക സ്ഥാപനങ്ങളുടെ രൂപപ്പെടലും അഭിവൃദ്ധിയും സംബന്ധിച്ച പഠനങ്ങള്‍ക്കാണ് സാമ്പത്തിക ശാസ്ത്രത്തിലെ ഈ വർഷത്തെ സമ്മാനം. യുറോപ്യന്‍ കോളിനി വാഴ്ചക്കാര്‍ സ്ഥാപിച്ച രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെ വിശകലനം ചെയ്യുന്നതിലൂടെ ഡാരന്‍ അസെമോഗ്ലു, സൈമന്‍ ജോണ്‍സണ്‍, ജെയിംസ് റോബിന്‍സണ്‍ എന്നിവര്‍ സ്ഥാപനങ്ങളും സമൃദ്ധിയും തമ്മിലുള്ള ബന്ധം വിശദീകരിച്ചതായി നോബേല്‍ പുരസ്‌കാര സമിതി വിലയിരുത്തി.

യുഎസിലെ മാസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി(എംഐടി)യിലാണ് അസെമോഗ്ലുവും ജോണ്‍സണും പ്രവർത്തിക്കുന്നത്. ജെയിംസ് എ റോബിന്‍സണ്‍ ഷിക്കാഗോ സര്‍വകലാശാലയിലെ പ്രൊഫസറാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top