22 October Tuesday

ട്രംപിനെ ഇംപീച്ച്‌ ചെയ്യാൻ നീക്കം സജീവമാക്കി

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

വാഷിങ്‌ടൺ > അഴിമതിയടക്കമുള്ള ആരോപണങ്ങൾ ഉയർത്തി അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെ ഇംപീച്ച്‌ ചെയ്യുന്നതിന്‌ ഡെമോക്രാറ്റിക്‌ പാർടി നേതാക്കൾ നീക്കം സജീവമാക്കി. ആരോപണങ്ങൾ സംബന്ധിച്ച്‌ കൂടുതൽ രേഖകളും സത്യവാങ്‌മൂലങ്ങളും വൈറ്റ്‌ഹൗസിൽനിന്ന്‌ തേടുന്നതിന്‌ അനുവദിക്കുന്ന പുതിയ നടപടിക്രമങ്ങൾക്ക്‌ യുഎസ്‌ ജനപ്രതിനിധിസഭയുടെ നീതിന്യായ സമിതി അംഗീകാരം നൽകി.പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ 14 മാസംമാത്രം അവശേഷിക്കെ ട്രംപിനെ കോൺഗ്രസിൽ കുറ്റവിചാരണ ചെയ്യാനുള്ള നീക്കം എത്രമാത്രം ഫലപ്രദമാകുമെന്ന കാര്യത്തിൽ ഡെമോക്രാറ്റിക്‌ നേതാക്കൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ട്‌.

മുൻ വെപ്പാട്ടിമാരെ പ്രീണിപ്പിക്കുന്നതിന്‌ പണം നൽകിയതിൽ പങ്കുണ്ട്‌, പ്രസിഡന്റ്‌ സ്ഥാനം സമ്പാദ്യം വർധിപ്പിക്കാൻ ഉപയോഗിച്ചു, സ്ഥാനം രക്ഷിക്കാൻ സർക്കാരിലെയും പ്രചാരണസംഘത്തിലെയും  കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക്‌ മാപ്പ്‌ നൽകി, അമേരിക്കൻ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ സംബന്ധിച്ച അന്വേഷണത്തിൽ ഇടപെട്ടു എന്നീ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇംപീച്ച്‌മെന്റ്‌ നീക്കം.


പ്രധാന വാർത്തകൾ
 Top