22 September Tuesday

ബംഗ്ലാദേശിലെ ആദ്യ ഹിന്ദു ചീഫ്‌ ജസ്‌റ്റിസിന്‌ എതിരെ കേസ്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020


ധാക്ക
ബംഗ്ലാദേശിലെ ആദ്യ ഹിന്ദു ചീഫ്‌ ജസ്റ്റിസ്‌ സുരേന്ദ്ര കുമാർ സിൻഹയ്ക്കും മറ്റു പത്തു പേർക്കുമെതിരെ കേസെടുക്കാൻ ഉത്തരവിട്ട്‌ ധാക്ക കോടതി. ബാങ്കിൽനിന്ന്‌ 4 കോടി ടാക്ക(മൂന്നര കോടിയിലധികം രൂപ) തിരിമറി നടത്തിയെന്നാണ്‌ കേസ്‌‌. നേരത്തെ ബംഗ്ലാദേശിലെ അഴിമതി വിരുദ്ധ കമീഷൻ(എസിസി) സുരേന്ദ്ര കുമാറിനെ പിടികിട്ടാപ്പുള്ളിയായും പ്രഖ്യാപിച്ചിരുന്നു.

കുറ്റാരോപിതരിൽ ആറുപേർ മുൻ ബാങ്ക്‌ തൊഴിലാളികളും ഒരാൾ സിൻഹയുടെ സഹായിയുമാണ്‌. എന്നാൽ, സിൻഹയുടെ ആത്മകഥയിൽ ചീഫ്‌ ജസ്റ്റിസ്‌ പദവി ഒഴിയാൻ  സമ്മർദവും ഭീഷണിയുമുണ്ടായതായി പരാമർശമുണ്ട്‌.

ദേശവിരുദ്ധ പത്രങ്ങളാണ്‌ സിൻഹയെ പിന്തുണച്ച്‌ വാർത്തകൾ നൽകുന്നതെന്നായിരുന്നു ബംഗ്ലാദേശ്‌ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ പരാമർശം.  2015 ജനുവരി മുതൽ 2017 നവംബർ വരെയാണ്‌ സിൻഹ ബംഗ്ലാദേശ്‌ ചീഫ്‌ ജസ്റ്റിസ്‌ പദവി വഹിച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top