22 September Tuesday

കമല തീവ്രവാദിയോ മിതവാദിയോ ; ആശയക്കുഴപ്പത്തിൽ ട്രംപ്‌ സംഘം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

വാഷിങ്‌ടൺ
തന്റെ എതിർ സ്ഥാനാർഥിയാകുന്ന ജോ ബൈഡൻ മത്സരപങ്കാളിയായി സെനറ്റർ കമല ഹാരിസിനെ പ്രഖ്യാപിച്ചത്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിനെയും അദ്ദേഹത്തിന്റെ റിപ്പബ്ലിക്കൻ പ്രചാരണ സംഘത്തെയും ആശയക്കുഴപ്പത്തിലാക്കി. അവരിൽ ചിലർ ഇടതുപക്ഷ തീവ്രവാദികൾക്ക്‌ ഡെമോക്രാറ്റിക്‌ പാർടി കീഴടങ്ങി എന്ന്‌ കുറ്റപ്പെടുത്തുമ്പോൾ കമല ഹാരിസ്‌ വേണ്ടത്ര പുരോഗമനവാദിയല്ല എന്നാണ്‌ മറ്റ്‌ ചിലരുടെ കണ്ടുപിടിത്തം.

എന്നാൽ, ട്രംപാകട്ടെ സമനില തെറ്റിയപോലെ കമലയ്‌ക്കെതിരെ ചീത്തവിളിയും ലൈംഗിക പരാമർശങ്ങളും ആയുധമാക്കിയിരിക്കുകയാണ്‌. ചീത്തയായവൾ എന്നാണ്‌ ബൈഡന്റെ പ്രഖ്യാപനത്തിനുശേഷം ട്രംപ്‌ ആവർത്തിച്ച്‌ കമല ഹാരിസിനെ വിശേഷിപ്പിക്കുന്നത്‌. വെള്ളക്കാരെ വംശീയമായി ഭയപ്പെടുത്തി തന്റെ പിന്നിൽ ഉറപ്പിക്കാനുള്ള ശ്രമങ്ങളും ട്രംപ്‌ സജീവമാക്കി. 

ഡെമോക്രാറ്റിക്‌ പാർടി ഇടതുപക്ഷത്തിന്‌ കീഴടങ്ങിയതിനാൽ നഗരവീട്ടമ്മമാർ തനിക്ക്‌ വോട്ട്‌ ചെയ്യുമെന്ന്‌ ട്രംപ്‌ പറഞ്ഞു. കാരണം അവരുടെ പ്രദേശത്ത്‌ ദരിദ്രർ താമസിക്കുന്നത്‌ അവസാനിപ്പിച്ച്‌ താനാണ്‌ അവർക്ക്‌ സുരക്ഷിതത്വം നൽകിയതെന്ന്‌ ട്രംപ്‌ പറഞ്ഞു. ബൈഡൻ പ്രസിഡന്റായാൽ വേർതിരിവില്ലാത്ത ഭവനപദ്ധതി വീണ്ടും നടപ്പാക്കും എന്നും ട്രംപ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top