08 August Saturday

യുഎസിൽ 17 വർഷത്തിനുശേഷം തീരുമാനിച്ച വധശിക്ഷ തുലാസിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

ഡാനിയൽ ലൂയിസ്‌


ടെറാ ഹൗട്‌
അമേരിക്കയിൽ 17 വർഷത്തെ ഇടവേളയ്‌ക്കുശേഷം നിശ്‌ചയിച്ച ദേശീയ തലത്തിലെ ആദ്യ വധശിക്ഷ അവസാന മണിക്കൂറുകളിലും അനിശ്ചിതത്വത്തിൽ. വംശീയമേന്മാവാദിയായ വെള്ളക്കാരൻ ഡാനിയൽ ലൂയിസ്‌ ലീയുടെ(47) വധശിക്ഷ നീട്ടിവയ്‌ക്കാൻ തിങ്കളാഴ്‌ച ഒരു ഫെഡറൽ കോടതി ഉത്തരവിട്ടു. വൈകിട്ട്‌ നാലിന്‌ (ഇന്ത്യൻ സമയം ചൊവ്വാഴ്‌ച പുലർച്ചെ നാലര) നിശ്ചയിച്ച വധശിക്ഷ നടപ്പാക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട്‌ അപ്പീൽ നൽകിയിരിക്കുകയാണ്‌ ട്രംപ്‌ ഭരണകൂടം. രാഷ്‌ട്രീയ ലക്ഷ്യത്തോടെ സർക്കാർ അനാവശ്യവും കൃത്രിമവുമായ തിടുക്കം കാണിക്കുകയാണെന്ന്‌ വിമർശനം ഉയർന്നിട്ടുണ്ട്‌.

1996ൽ കൻസാസിൽ വച്ച്‌ തോക്ക്‌ വിൽപനക്കാരനായ വില്യം മുള്ളറെയും ഭാര്യ നാൻസിയെയും എട്ടുവയസ്സുള്ള മകൾ സാറ പവലിനെയും കൊന്ന കേസിലാണ്‌ ലീയ്‌ക്ക്‌ വധശിഷ വിധിച്ചത്‌. ഇത്‌ നടപ്പാക്കുന്നതിന്‌ പിന്നാലെ രണ്ട്‌ വധശിക്ഷ കൂടി ഈയാഴ്‌ച നടപ്പാക്കാൻ ട്രംപ്‌ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്‌. 1972ൽ ഒരു സുപ്രീംകോടതി വിധിയോടെ ദേശീയതലത്തിൽ നിരോധിക്കപ്പെട്ട വധശിക്ഷ പുനഃസ്ഥാപിച്ചത്‌ 1988ലാണ്‌. പിന്നീട്‌ 2001നും 2003നും ഇടയിൽ മൂന്ന്‌ വധശിക്ഷമാത്രമാണ്‌ ദേശീയ സർക്കാർ നടപ്പാക്കിയത്‌. എന്നാൽ, റിപ്പബ്ലിക്കൻ ഗവർണർമാരുള്ള സംസ്ഥാനങ്ങളിൽ എല്ലാ വർഷവും നിരവധി വധശിക്ഷകൾ നടപ്പാക്കുന്നുണ്ട്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top