08 August Saturday

കോവിഡ്‌ മരണം: ബ്രിട്ടനെ പിന്തള്ളി ബ്രസീൽ രണ്ടാമത്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 14, 2020

ബ്രസീലിലെ സാവോപോളോയിൽ പുതിയ മൃതശരീരങ്ങൾ സംസ്കരിക്കാൻ ഇടം ഒരുക്കാൻ വേണ്ടി മൂന്നു വർഷം മുന്ന്‌ സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ സെമിത്തേരിയിൽ നിന്ന്‌ പുറത്തെടുക്കുന്നു


സാവോ പോളോ
കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെകോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണത്തിൽ ബ്രിട്ടനെ പിന്തള്ളി ബ്രസീൽ രണ്ടാമത്‌. ബ്രസീലിൽ മരണസംഖ്യ 42000 കടന്നു. ലാറ്റിനമേരിക്കയിൽ ആകെ  മരിച്ച മുക്കാൽ ലക്ഷത്തിൽ പകുതിയിലധികമാളുകൾ ബ്രസീലിലാണ്‌. രോഗബാധിതരുടെ എണ്ണത്തിൽ ബ്രസീൽ ആഴ്‌ചകൾക്ക്‌ മുമ്പേ രണ്ടാമതെത്തിയിരുന്നു. എട്ടര ലക്ഷത്തോളമാണ്‌ അവിടെ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം. രോഗബാധിതരുടെ എണ്ണവും (21.40 ലക്ഷം) മരണവും (1.18 ലക്ഷത്തോളം) അമേരിക്കയിലാണ്‌ ഏറ്റവും കൂടുതൽ. ബ്രിട്ടനിൽ ശനിയാഴ്‌ച വരെ ഔദ്യോഗിക മരണസംഖ്യ 41662 ആണ്‌. 24 മണിക്കൂറിനുള്ളിൽ 909പേർ മരിച്ചതായാണ്‌ വെള്ളിയാഴ്‌ച ബ്രസീൽ അധികൃതർ അറിയിച്ചത്‌. ഇപ്പോൾ പ്രതിദിന മരണം ഏറ്റവും കൂടുതൽ ബ്രസീലിലാണ്‌.

മൃതദേഹങ്ങൾ അടക്കം ചെയ്യാൻ സ്ഥലം തികയാത്തതിനാൽ ബ്രസീലിലെ  സാവോ പോളോയിൽ സെമിത്തേരികളിൽ കുഴിമാടങ്ങൾ മാന്തി മുമ്പ്‌ അടക്കം ചെയ്‌തിരുന്നവരുടെ അസ്ഥികൾ പാട്ടകളിൽ ശേഖരിക്കുകയാണ്‌. ഇതേസമയം ചൈനയിൽ ഒരിടവേളയ്‌ക്ക്‌ ശേഷം തലസ്ഥാനമായ ബീജിങ്ങിൽ കഴിഞ്ഞ മൂന്ന്‌ ദിവസത്തിനിടെ 46 പേർക്ക്‌ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ അധികൃതർ ‘യുദ്ധകാല’ നടപടികൾ ആരംഭിച്ചു. പുതിയ രോഗവ്യാപനം കണ്ട ഭക്ഷ്യ മൊത്തവിൽപ്പന ചന്തകൾ കേന്ദ്രീകരിച്ചാണ്‌ നടപടി. ബീജിങ്ങിലേക്കുള്ള പച്ചക്കറികളിലും മാംസ ഉൽപ്പന്നങ്ങളിലും 90 ശതമാനവും ഷിൻഫാദി മൊത്ത ചന്തയിൽ നിന്നാണ്‌. ഇതടക്കം ഏഴ്‌ ചന്തകൾ ശനിയാഴ്‌ച പൂട്ടി. ഷിൻഫാദി ചന്തയിൽ ഇറക്കുമതി ചെയ്‌ത‌ സാൽമൻ മത്സ്യങ്ങൾ അറുക്കുന്ന ബോർഡുകളിൽ കൊറോണ വൈറസ്‌ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്‌. പാകിസ്ഥാനിൽ മുൻ പ്രധാനമന്ത്രി യൂസഫ്‌ റാസ ഗീലാനിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഒറ്റദിവസം ആറായിരത്തിലധികം പേർക്ക്‌ രോഗം സ്ഥിരീകരിച്ച ഇവിടെ ആകെ രോഗികൾ 132405. മരണസംഖ്യ 2551.രോഗികൾ 132405. മരണസംഖ്യ 2551.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top