16 September Monday

ഭക്ഷണത്തിന്‌ ഫണ്ടില്ല: പലസ്തീൻ പട്ടിണിയിലേക്ക‌്

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

ഗാസ> ജൂണിന‌് മുമ്പ‌്  ആറുകോടി ഡോളർ സമാഹരിക്കാനായില്ലെങ്കിൽ ഗാസയിലെ പത്ത‌് ലക്ഷത്തിലധികം  അഭയാർഥികൾക്ക് ഭക്ഷണം നൽകുന്നത് തുടരാനാകില്ലെന്ന‌്  യുഎൻആർഡബ്ല്യുഎ  മുന്നറിയിപ്പ് നൽകി.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിമൂലം  ഭക്ഷ്യസഹായം നൽകുന്നത‌് തുടരാൻ ആകാത്ത സാഹചര്യത്തിലാണ‌് യു‌എൻ ഏജൻസി. പലസ്തീൻ അഭയാർഥികൾക്കായി പുറത്തിറക്കിയ പ്രസ‌്താവനയിലാണ‌് ഇക്കാര്യം അറിയിച്ചത‌്.   അഭയാർഥികൾ ഏജൻസി നൽകുന്ന ഭക്ഷണംമാത്രമാണ‌്  ആശ്രയിക്കുന്നത‌്.

ഫണ്ട‌് ലഭിക്കാത്തപക്ഷം അവരുടെ അടിസ്ഥാന ആഹാര ആവശ്യങ്ങൾ സംരക്ഷിക്കാൻ കഴിയാത്തവിധം ഏജൻസി വെല്ലുവിളി നേരിടും. 2000 ൽ എൺപതിനായിരം അഭയാർഥികൾക്കാണ‌് അടിയന്തര ഭക്ഷണം സഹായം ചെയ‌്തിരുന്നത‌്.

 എന്നാൽ, ഇന്ന‌് അത‌് പത്ത‌് ലക്ഷത്തിൽ ‌എത്തിനിൽക്കുകയാണ‌്. കഴിഞ്ഞ വർഷം ഏജൻസിക്ക‌് യുഎസ‌് നൽകിയിരുന്ന ഫണ്ട‌് നിർത്തലാക്കിയിരുന്നു.  അതിന‌ുശേഷം നിരവധി രാജ്യങ്ങൾ ധനസഹായവുമായി എത്തിയിരുന്നു. എന്നാൽ, നിലവിൽ  ഏജൻസി ഗുരുതരമായ ഫണ്ടിങ‌് പ്രതിസന്ധിയാണ‌് നേരിടുന്നതെന്ന‌് അധികൃതർ മുന്നറിയിപ്പ് നൽകി.


പ്രധാന വാർത്തകൾ
 Top