23 March Saturday

മൊസാംബിക്കിൽ പ്രളയം: 66 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Mar 14, 2019

മാപുട്ടോ > മൊസാംബിക്കിൽ പ്രളയത്തിൽ 66 പേർ മരിച്ചു. 1,41,000 പേരെ മാറ്റി പാർപ്പിച്ചു.  ‘ഇഡായി’ എന്ന‌  ചുഴലിക്കാറ്റിനെത്തുടർന്നുള്ള പേമാരിയാണ‌് പ്രളയ കാരണം. സർക്കാർ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചതായി ക്യാബിനറ്റ‌് പ്രതിനിധി അന കോമോന അറിയിച്ചു. 5756 വീട‌് നശിച്ചു. 8000 കുടുംബം വാസസ്ഥലം ഉപേക്ഷിച്ചുപോയി. 111 പേർക്ക‌് പരിക്കേറ്റതായാണ‌് വിവരം. 938 സ‌്കൂളും 18 ആശുപത്രിയും  ഉപയോഗശൂന്യമായി. 1,68,000 ഹെക്ടർ വിള നശിച്ചു. ആകെ 11,13,00,800 രൂപയുടെ നഷ്ടമുണ്ടായതാണ‌് കണക്ക‌്.

ദുരന്തബാധിത പ്രദേശത്തുനിന്ന‌് ആൾക്കാരെ ഒഴിപ്പിക്കുകയാണ‌്. ഇതിനായി  ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ രക്ഷാപ്രവർത്തനം നടത്താൻ മൊസാബിക‌് സർക്കാർ ലോകരാജ്യങ്ങളോട‌് സഹായമഭ്യർഥിച്ചു. നിരന്തരം പ്രളയം ബാധിക്കുന്ന രാജ്യമാണ‌് മൊസാംബിക‌്. 2000ൽ ഉണ്ടായ പ്രളയത്തിൽ 800 പേർ മരിച്ചിരുന്നു. 2015ൽ 100 പേരും. മൊസാംബിക‌് അതിർത്തിയായ ദക്ഷിണ മാലവിയിൽ 30 പേർ മരിച്ചു.  ഇവിടെ 2,30,000 പേർ ദുരിതാശ്വാസക്യാമ്പുകളിലാണ‌്.  ആഫ്രിക്കയിലെതന്നെ ഏറ്റവും ദരിദ്രമായ രാജ്യമാണ‌് മൊസാംബിക‌്.


പ്രധാന വാർത്തകൾ
 Top