19 September Saturday

ഫൈസർ ബയോൺടെക്‌ വാക്‌സിൻ അവസാന ഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


ന്യൂയോർക്ക്‌
മരുന്നുനിർമാണ കമ്പനി ഫൈസറും ജർമൻ ബയോടെക്‌ കമ്പനി ബയോൺടെക്കും ചേർന്ന്‌ വികസിപ്പിച്ച കോവിഡ്‌ വാക്‌സിൻ മികച്ച ഫലം തരുന്നെന്ന്‌ പഠനം. വാക്‌സിൻ കുത്തിവച്ച ആരോഗ്യവാന്മാരായ 18–-55 പ്രായമുള്ളവരിൽ പ്രതിരോധശേഷി ഗണ്യമായി വർധിച്ചതായി കണ്ടെത്തി. ആദ്യരണ്ടുഘട്ട പഠനത്തിന്റെ റിപ്പോർട്ടാണ്‌ നേച്ചർ ജേണലിൽ പ്രസീദ്ധീകരിച്ചത്‌.

ആർഎൻഎ വാക്‌സിനായ ബിഎൻടി 162ബി1 സുരക്ഷിതവും സാഴ്‌സ്‌കോവ്‌2 വൈറസിനെ നശിപ്പിക്കാൻ കഴിയുന്നതാണെന്നും പഠനത്തിൽ പറയുന്നു. 10, 30,100 മൈക്രോഗ്രാം വാക്‌സിനും പ്ലസീബോയും കുത്തിവച്ചാണ്‌ പഠനം നടത്തിയത്‌.

അതേസമയം റഷ്യ വികസിപ്പിച്ച ‘സ്‌പുട്‌നിക്‌ വാക്‌സിൻ’ സുരക്ഷാ മാനദണ്ഡങ്ങൾ അതിജീവിച്ചാൽ മരുന്ന്‌‌ നിർമിക്കാനും വിതരണത്തിനും‌ മുൻകൈയെടുക്കുമെന്ന്‌ പാൻ അമേരിക്കൻ ആരോഗ്യസംഘടന അറിയിച്ചു. എന്നാൽ  അംഗീകൃത പരിശോധനകളിലൂടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‌ മുമ്പേ റഷ്യൻ വാക്‌സിൻ ഉൽപാദിപ്പിക്കാൻ മേഖലയിലെ രാജ്യങ്ങൾ താൽപര്യം കാണിക്കുന്നതിൽ സംഘടന ആശങ്ക പ്രകടിപ്പിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top