25 September Friday

ശ്രീലങ്കൻ മന്ത്രിസഭയിൽ 4 രജപക്‌സെമാർ

വെബ് ഡെസ്‌ക്‌Updated: Thursday Aug 13, 2020


കൊളംബോ
ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്‌ക്കു പുറമെ മൂന്ന്‌ രജപക്‌സെമാർകൂടി മന്ത്രിമാരായി അധികാരമേറ്റു. വകുപ്പുകൾ വിഭജിച്ചപ്പോൾ സുപ്രധാനമായ പ്രതിരോധം തന്റെ കീഴിൽത്തന്നെ നിലനിർത്താൻ പ്രസിഡന്റ്‌ ഗോട്ടബായ രജപക്‌സെ തീരുമാനിച്ചപ്പോൾ ഫലത്തിൽ അഞ്ച്‌ രജപക്‌സെമാരാണ്‌ മന്ത്രിമാർ.

പ്രധാനമന്ത്രി സ്ഥാനത്തിനു പുറമെ ജ്യേഷ്ഠൻ മഹിന്ദയ്‌ക്ക്‌ ധനകാര്യം, നഗരവികസനം, ബുദ്ധമതകാര്യങ്ങൾ എന്നീ വകുപ്പുകളും നൽകി.

ഗോട്ടബായയുടെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ ചമലിന്‌ ആഭ്യന്തര സുരക്ഷാ സഹമന്ത്രിസ്ഥാനത്തിനു പുറമെ ജലസേചനവകുപ്പ്‌ നൽകി. മഹിന്ദയുടെ മൂത്തമകൻ നമലിന്‌ യുവജനകാര്യം–-കായികം വകുപ്പുകൾ നൽകി. ചമലിന്റെ മൂത്തമകൻ ശശീന്ദ്രയ്‌ക്കും ഒരു സഹമന്ത്രിസ്ഥാനം ഉണ്ട്‌.

മുപ്പത്‌ മന്ത്രിമാർ ആകാമെങ്കിലും 28 അംഗ മന്ത്രിസഭയാണ്‌ നിലവിൽ അധികാരമേറ്റത്‌. അഴിമതിക്കേസുകളിൽ ഗോട്ടബായയുടെ അഭിഭാഷകനായിരുന്ന അലി സബ്രിയെ നീതിന്യായമന്ത്രിയാക്കി. സബ്രിയാണ്‌ ഏക പുതുമുഖം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top