11 July Saturday

ഏഴെട്ട്‌ സാധ്യതാ വാക്‌സിൻ മികച്ച ഫലം കാണിക്കുന്നു: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Wednesday May 13, 2020


ഐക്യരാഷ്‌ട്രകേന്ദ്രം
കോവിഡ്‌ വാക്‌സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന്‌ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്‌ഒ) തലവൻ തെദ്രോസ്‌ അധാനം ഗബ്രേസിയസ്‌. നിലവിൽ നൂറിലധികം വാക്‌സിൻ പരീഷണങ്ങൾ പുരോഗമിക്കുന്നുണ്ട്‌. ഏഴെട്ട്‌  സാധ്യതാ വാക്‌സിനുകൾ മികച്ച ഫലം കാണിക്കുന്നുണ്ട്‌. ഇവയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഐക്യരാഷ്‌ട്ര സംഘടനയുടെ (യുഎൻ) സാമ്പത്തിക സാമൂഹ്യ ഉപദേശകസമിതി നടത്തിയ വീഡിയോ സമ്മേളനത്തിലാണ്‌ ഈ കാര്യമറിയിച്ചത്‌‌. ആദ്യം വാക്‌സിൻ കണ്ടെത്താൻ 12 മുതൽ 18 മാസം വരെ എടുക്കുമെന്നാണ് ‌പറഞ്ഞത്‌. എന്നാൽ, കൂടുതൽ ധനസഹായം ലഭിച്ചാൽ വേഗത്തിൽ വാക്‌സിൻ കണ്ടെത്താനാകുമെന്ന്‌ അദ്ദേഹം പറഞ്ഞു. ലോകത്തെമ്പാടുമുള്ള എല്ലാവർക്കും വാക്‌സിൻ  ഡബ്ല്യൂഎച്ച്‌ഒ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top