സിംഗപ്പൂർ / കാൻബറ > ഇന്തോനേഷ്യയെ തുടർന്ന് എത്യോപ്യയിലും ബോയിങ് 737 മാക്സ് വിമാനം തകർന്നുവീണതോടെ സിംഗപ്പൂരും ഓസ്ട്രേലിയയും ഈ മാതൃകയിലുള്ള വിമാനം നിരോധിച്ചു. ഈ വിഭാഗത്തിലുള്ള വിമാനം ഉപയോഗിച്ച് രാജ്യത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫ് സിംഗപ്പൂർ അറിയിച്ചു.
സുരക്ഷ ഉറപ്പുവരുത്തുന്നതിനും അപകടസാധ്യത ഒഴിവാക്കുന്നതിനുമായി ബോയിങ് 737 മാക്സ് വിമാന ഗതാഗതം നിർത്തലാക്കുകയാണെന്ന് ഓസ്ട്രേലിയയും പിന്നാലെ അറിയിപ്പുമായെത്തി. ചൈനയും ബ്രിട്ടനിലെ ഒരു എയർലൈൻ കമ്പനിയും സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ ബോയിങ് വിമാന സർവീസ് നിർത്തിയിരുന്നു. ഇന്ത്യയുടെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സുമാണ് ഈ വിമാനം ഉപയോഗിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..