17 January Friday

അമേരിക്കയിൽ പൊലീസുകാരിയും വിദ്യാർഥിനിയും കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ടാവോർസ്‌ ഹെൻഡേഴ്‌സൺ

ഹൂസ്റ്റൺ >  അമേരിക്കയിൽ വ്യത്യസ്ത സംഭവങ്ങളിലായി ട്രാഫിക്‌ പൊലീസ്‌ ഉദ്യോഗസ്ഥയും കോളേജ്‌ വിദ്യാർഥിനിയും കൊല്ലപ്പെട്ടു. പൊലീസ്‌ പിടിയിൽനിന്ന്‌ രക്ഷപ്പെട്ടുപോയ പ്രതി ഓടിച്ച വാഹനം ഇടിച്ചാണ്‌ ട്രാഫിക്‌ പൊലീസ്‌ ഉദ്യോഗസ്ഥ കൊല്ലപ്പെട്ടത്‌. കവർച്ചക്കാരുടെ കുത്തേറ്റാണ്‌ വിദ്യാർഥിനി മരിച്ചത്‌.

ഗാർഹികപീഡന കേസിൽ പിടിയിലായ ടാവോർസ്‌ ഹെൻഡേഴ്‌സൺ പൊലീസ്‌ പിടിയിൽനിന്ന്‌ രക്ഷപ്പെട്ട്‌ വാഹനത്തിൽ പോകുമ്പോൾ ട്രാഫിക്‌ പൊലീസുകാരിയായ കയ്‌ല സള്ളിവനെ ഇടിച്ചിടുകയായിരുന്നു. പൊലീസ്‌ കൈയിൽ വിലങ്ങണിയിക്കാൻ ശ്രമിക്കുന്നതിനിടെയാണ്‌ ഇയാൾ രക്ഷപെട്ടത്‌. വാഹനം പിന്നീട്‌ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

 കുടുംബാംഗത്തെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനാണ്‌ ഇയാൾക്കെതിരെ കേസ്‌. മാൻഹട്ടൻ പാർക്കിലാണ്‌ പതിനെട്ടുകാരിയായ വിദ്യാർഥിനി ഒരു സംഘം അക്രമികളുടെ കുത്തേറ്റ്‌  മരിച്ചത്‌. ബർനാർഡ്‌ കോളേജിലെ ഒന്നാംവർഷ വിദ്യാർഥിനി ടെസ മേജേഴ്‌സാണ്‌ കൊല്ലപ്പെട്ടത്‌. പ്രതികളുടെ ഒരു വിവരവും പൊലീസ്‌ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഒരു പതിനാറുകാരനെ ചോദ്യ ചെയ്യുന്നതായി വിവരമുണ്ട്‌.


പ്രധാന വാർത്തകൾ
 Top