24 November Tuesday

വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ കാർലോയും

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020


അസ്സീസി
ക്യാൻസർ ബാധിതനായി പതിനഞ്ചാം വയസ്സിൽ മരിച്ച ഇറ്റാലിയൻ കംപ്യൂട്ടർ പ്രതിഭ കാർലോസ്‌ അക്യൂട്ടിസിനെ കത്തോലിക്കാ സഭ വാഴ്‌ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കാർലോസ്‌ അന്ത്യവിശ്രമം കൊള്ളുന്ന അസ്സീസി സെന്റ്‌ ഫ്രാൻസിസ്‌ ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധി കർദിനാൾ അഗസ്‌റ്റീനോ വലീനി പോപ്പിന്റെ പ്രഖ്യാപനം വായിച്ചു. ഈ നൂറ്റാണ്ടിൽ വാഴ്ത്തപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളാണ്‌ കാർലോ.

സഭ അംഗീകരിച്ച 136 അദ്‌ഭുതങ്ങളെ ഡിജിറ്റലായി രേഖപ്പെടുത്തിയാണ്‌ ശ്രദ്ധേയനായത്‌. ആയിരത്തിൽപ്പരം ഇടവകകളുടെയും നൂറിൽപ്പരം സർവകലാശാലകളുടെയും സഹകരണത്തോടെ ഇതിനായി വെബ്‌സൈറ്റ്‌ തയ്യാറാക്കി. ഇറ്റാലിയൻ ദമ്പതികളുടെ മകനായി ലണ്ടനിൽ 1991 മെയ്‌ മൂന്നിനാണ്‌ കാർലോ ജനിച്ചത്‌. പിന്നീട്‌ മാതാപിതാക്കൾക്കൊപ്പം മിലാനിലേക്ക്‌ പോയി.

സൺഗ്ലാസും ജീൻസും പന്തുകളിയും വീഡിയോ ഗെയിമുകളും ഉല്ലാസയാത്രകളും ഇഷ്ടപ്പെട്ടിരുന്നു. രക്താർബുദം ബാധിച്ച്‌ 2006 ഒക്ടോബർ 12ന്‌ മരിച്ചു. 2013 ഫെബ്രുവരി 15നാണ്‌ നാമകരണ നടപടികൾ ആരംഭിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top