26 May Sunday

അബ്‌ദുറഹിം ഹെയിറ്റ‌ിയുടെ മരണ വാർത്ത; തുർക്കിയുടെ ആരോപണം തള്ളി ചൈന

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ബീജിങ‌് > കവിയും സംഗീതജ്ഞനുമായ അബ്‌ദുറഹിം ഹെയിറ്റ‌് ചൈനയുടെ രഹസ്യകേന്ദ്രത്തിൽ മരണപ്പെട്ടുവെന്ന തുർക്കിയുടെ പ്രസ‌്താവന യുക്തിരഹിതമാണെന്ന് ചൈന. അബ്‌ദുറഹിം ഹെയ്റ്റി സ്വയം അഭിസംബോധന ചെയ്യുന്ന വീഡിയോ ചൈന പുറത്തുവിട്ടു. “എന്റെ പേര‌് അബ്‌ദുറഹിം ഹെയിറ്റ‌്. ഇന്ന‌് ഫെബ്രുവരി 10. ദേശീയ നിയമം ലംഘിച്ചതിനാൽ താൻ അന്വേഷണം നേരിടുകയാണ‌്’ വീഡിയോയിൽ ഹെയിറ്റ‌് പറയുന്നു. 

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമല്ല ആരോഗ്യവാൻ കൂടിയാണ‌്. തുർക്കി അധികൃതർ തെറ്റ‌് മനസ്സിലാക്കി പ്രസ‌്താവന പിൻവലിക്കണം. ചൈനീസ‌് വിദേശകാര്യ മന്ത്രാലയ വക്താവ‌് ഹുഅ ചുൻയിങ് പറഞ്ഞു. സിന്‍ചിയാങ്ങിൽ താമസിക്കുന്ന ഉയ്ഗൂര്‍ വംശജരെ ചൈന കടുത്ത മനുഷ്യാവകാശ ലംഘനത്തിന‌് ഇരയാക്കുകയാണെന്ന‌് തുർക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹമി അക‌്സോയ‌് പ്രസ‌്താവനയിൽ പറഞ്ഞിരുന്നു. എവിടെന്നാണ് ഹെയിറ്റ‌് മരിച്ച വിവരം തുർക്കി അറിഞ്ഞത് എന്ന‌് പ്രസ‌്താവനയിൽ ഉണ്ടായിരുന്നില്ല.


പ്രധാന വാർത്തകൾ
 Top