26 May Sunday

ഇസ്ലാമിക വിപ്ലവത്തിന്റെ നാൽപ്പതാണ്ട‌ിൽ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 12, 2019

ടെഹ‌്റാൻ > ഇസ്ലാമിക വിപ്ലവത്തിന്റെ 40-–-ാം വാര്‍ഷികം ആഘോഷമാക്കി ഇറാന്‍. തിങ്കളാഴ്ച ഫ്രീഡം സ‌്ക്വയറിൽ സംഘടിപ്പിച്ച  മഹാ റാലിയിൽ പത്തു ലക്ഷത്തിലധികം ആളുകളാണ‌് പങ്കെടുത്തത‌്. തലസ്ഥാന നഗരിയായ ടെഹ‌്റാനിൽ ഷാ ഭരണത്തെ പിന്തുണച്ച‌് അമേരിക്ക നിർമിച്ച സ‌്മാരകത്തിലാണ‌് ജനങ്ങൾഒത്തുകൂടിയത‌്. ഇറാന്റെമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയുടെ വെല്ലുവിളിയെപ്പോലും വകവയ‌്‌‌ക്കാതെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. 

“ഇസ്ലാമിക വിപ്ലവം ഇറാനെ ഏകാധിപത്യത്തിൽനിന്നും കോളനിവൽക്കരണത്തിൽനിന്നും മോചിപ്പിച്ചു. സ്വതന്ത്രമായ ഭരണസംവിധാനം നമുക്കിന്നുണ്ട്. അമേരിക്കയും ഇസ്രയേലും ഉയർത്തുന്ന വെല്ലുവിളികളെ നമ്മൾ അതിജീവിച്ചു’ ജനങ്ങളെ അഭിസംബോധന ചെയ‌്ത‌്  പ്രസിഡന്റ‌് ഹസ്സൻ റൗഹാനി പറഞ്ഞു. കഴിഞ്ഞവര്‍ഷം മിലിട്ടറി മാര്‍ച്ചിനിടെ ഉണ്ടായ വെടിവയ‌്പിൽ 29 ആളുകള്‍ കൊല്ലപ്പെട്ടതിനാൽ കനത്ത സുരക്ഷയാണ് റൗഹാനി സർക്കാർ റാലിക്കായി ഒരുക്കിയത‌്.

1979 ഫെബ്രവരിയിലാണ‌് ഇറാന്റെ ചരിത്രംതന്നെ മാറ്റിമറിച്ച ഇസ‌്ലാമിക ഭരണകൂടം നിലവിൽവരുന്നത‌്. ശീതയുദ്ധ കാലഘട്ടത്തിലാണ് അമേരിക്കൻ പിന്തുണയോടെ പശ്ചിമേഷ്യ അടക്കിവാണിരുന്ന ഷാ മുഹമ്മദിന്റെ ഭരണത്തെ ഇറാനിലെ ജനങ്ങൾ പിഴുതെറിയുന്നത്. ഫെബ്രുവരി ഒന്നിനു തുടങ്ങിയ വിപ്ലവം നാടുകടത്തപ്പെട്ടതിനുശേഷം തിരിച്ചെത്തിയ ആയത്തൊള്ള റുഹല്ല ഖമനേയിയുടെ നേതൃത്തിലായിരുന്നു.


പ്രധാന വാർത്തകൾ
 Top