05 December Thursday

യൂറോപ്യൻ രാജ്യങ്ങൾക്ക്‌ ഉത്തര കൊറിയയുടെ മുന്നറിയിപ്പ്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 11, 2019

പ്യോങ്‌യാങ്‌ > ആണവ, ദീർഘദൂര മിസൈൽ പരീക്ഷണങ്ങൾ പുനരാരംഭിക്കുന്നത്‌ ആലോചിക്കുമെന്ന്‌ ഉത്തര കൊറിയയുടെ മുന്നറിയിപ്പ്‌. കഴിഞ്ഞ ആഴ്‌ച ഉത്തര കൊറിയ നടത്തിയ ബാലിസ്‌റ്റിക്‌ മിസൈൽ പരീക്ഷണത്തെ ചില യൂറോപ്യൻ രാജ്യങ്ങൾ അപലപിച്ചതിനോട്‌ പ്രതികരിച്ചാണ്‌ ഉത്തര കൊറിയൻ മുന്നറിയിപ്പ്‌. പ്രവർത്തനതലത്തിൽ ചർച്ച തുടരാൻ യാചിച്ചശേഷം അമേരിക്കയാണ്‌ യൂറോപ്യൻ രാജ്യങ്ങളെ കൊറിയക്കെതിരെ കുത്തിയിളക്കിയതെന്നും വിദേശമന്ത്രാലയം പ്രസ്‌താവനയിൽ തുറന്നടിച്ചു.

ഏഴ്‌ മാസത്തിനിടെ ആദ്യമായി കഴിഞ്ഞ വാരാന്ത്യത്തിൽ സ്വീഡനിൽ അമേരിക്കയും ഉത്തര കൊറിയയും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഉത്തര കൊറിയ മുങ്ങിക്കപ്പലിൽനിന്ന്‌ നടത്തിയ ബാലിസ്‌റ്റിക്‌ മിസൈൽ പരീക്ഷണം സ്വന്തം പ്രതിരോധത്തിന്റെ സ്വഭാവത്തിലുള്ളതാണ്‌. ഇതിനെ യുഎൻ രക്ഷാസമിതി വിമർശിച്ചിട്ടില്ല. അങ്ങനെയിരിക്ക രക്ഷാസമിതിയിലെ യൂറോപ്യൻ അംഗങ്ങളുടെ നടപടി കടുത്ത പ്രകോപനമാണ്‌. തങ്ങളുടെ ക്ഷമയ്‌ക്ക്‌ പരിധിയുണ്ടെന്നും ഉത്തര കൊറിയൻ പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top