25 May Monday

കൊറോണ: എല്ലാ രാജ്യവും മുൻകരുതലെടുക്കണം: ഡബ്ല്യുഎച്ച്‌ഒ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020


ജനീവ
കൊറോണ വൈറസ്‌ വലിയ ദുരന്തത്തിന്റെ മുന്നറിയിപ്പാണെന്ന സൂചന നൽകി ലോകാരോഗ്യ സംഘടന. ചൈനയിൽ യാത്ര ചെയ്യാത്ത ആളുകളിൽ പോലും വൈറസ്‌ ബാധ കണ്ടെത്തിയത്‌ ഭീതിയുളവാക്കുന്നതാണ്‌.  908 പേരുടെ ജീവനെടുത്ത രോഗം മറ്റു രാജ്യങ്ങളിലേക്കും വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ എല്ലാ രാജ്യവും മുൻകരുതൽ എടുക്കണമെന്നാണ്‌ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്‌.

സ്വന്തം ജീവൻ ബലിയർപ്പിച്ച്‌ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന എല്ലാ ഡോക്ടർമാരെയും നേഴ്‌സുമാരെയും ആരോഗ്യപ്രവർത്തകരെയും അഭിനന്ദിക്കുന്നു. ഇവർ  യഥാർഥ യോദ്ധാക്കളാണെന്ന്‌ ലോകാരോഗ്യ സംഘടനയുടെ ജനറൽ സെക്രട്ടറി തെദ്രോസ്‌ അദനോം ഗബ്രിയേസസ്‌ പറഞ്ഞു.ചെറിയ തോതിൽപോലും രോഗം റിപ്പോർട്ട്‌ ചെയ്യുകയാണെങ്കിൽ അതിനാവശ്യമായ മുൻകരുതൽ എടുക്കണം. വേഗത്തിൽ രോഗനിർണയം നടത്താനാവശ്യമായ ലാബുകൾ രോഗികളുമായി സഹകരിച്ചവരെ കണ്ടെത്തുന്നതും കൃത്യമായി നടപ്പാക്കണമെന്ന്‌ തെദ്രോസ്‌ ട്വിറ്ററിൽ കുറിച്ചു.

ചൈനയ്ക്കു പുറത്ത്‌ രോഗവ്യാപനം വലിയ തോതിലില്ലെങ്കിൽ കൂടി പാകപ്പിഴ ഉണ്ടാകാൻ അനുവദിക്കരുത്‌. രോഗപ്രതിരോധമാണ്‌ കൊറോണ കൂടുതൽ പേരിലേക്ക്‌ ബാധിക്കുന്നത്‌ തടയാനാവശ്യം. അതിനാൽ എല്ലാ രാജ്യവും രോഗപ്രതിരോധത്തിന്‌ മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top