Deshabhimani

റഫയില്‍ ഭക്ഷണം കാത്തുനിന്നവരെ കൊന്നുതള്ളി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 02:20 AM | 0 min read


ഗാസ സിറ്റി
റഫയിൽ ഭക്ഷണം കാത്ത്‌ വരിയിൽ നിന്നവർക്കുനേരെ ഇസ്രയേലിന്റെ മിസൈലാക്രമണം. ഞായറാഴ്‌ച രാത്രി മിസൈലാക്രമണത്തിൽ പത്തുപേർ കൊല്ലപ്പെട്ടു. മുനമ്പിലേക്ക്‌ സഹായമെത്തുന്നത്‌ ഇസ്രയേൽ തടഞ്ഞുവച്ചിരിക്കുന്നതിനാൽ വടക്കൻ ഗാസയിലെന്നപോലെ റഫയിലും പട്ടിണി അതിരൂക്ഷമാണ്‌. വടക്കൻ ഗാസയിലെ ജബൈല അഭയാർഥി കേന്ദ്രത്തിൽ ഭക്ഷണം അന്വേഷിച്ചിറങ്ങിയ കുടുംബത്തിനുനേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു.

തുടർച്ചയായ്‌ ആക്രമണം നടക്കുന്നതിനാൽ ഇവരുടെ മൃതദേഹം തെരുവിൽനിന്ന്‌ മാറ്റാനായിട്ടില്ല. 65 ദിവസമായി ജബൈലയിൽ ഇസ്രയേൽ ആക്രമണം നടക്കുന്നതിനാൽ അഭയാർഥിക്യാമ്പിലെ ജനങ്ങൾക്ക്‌ ശുദ്ധജലംപോലും ലഭിക്കാത്ത അവസ്ഥയാണ്‌. ബുറൈജിയിൽ ഇസ്രയേൽ വീടിനുനേരെ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒരു കുടുംബത്തിലെ ഒമ്പതുപേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ ഒരേയൊരു ആശുപത്രിയായ കമാൽ അദ്വാൻ ആശുപത്രിയിൽ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചതിനാൽ നൂറോളം രോഗികൾ പരിചരണം ലഭിക്കാതെ ഗുരുതരാവസ്ഥയിലാണ്‌. ഗാസയിൽ ഇതുവരെ 44,700 പേരാണ്‌ കൊല്ലപ്പെട്ടത്‌.



deshabhimani section

Related News

0 comments
Sort by

Home