23 September Wednesday

മഹിന്ദ രജപക്‌സെ അധികാരമേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Aug 10, 2020


കൊളംബോ
മഹിന്ദ രജപക്‌സെ നാലാമതും ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ബുദ്ധക്ഷേത്രത്തിലായിരുന്നു സത്യപ്രതിജ്ഞ. മൂന്നിൽരണ്ട്‌ ഭൂരിപക്ഷം നേടിയാണ് സഖ്യം അധികാരത്തിലേറിയത്‌. രജപക്‌സെ സഹോദരരുടെ പാർടിയായ‌ എസ്‌എൽപിപി 225 അംഗ പാർലമെന്റിൽ 145 സീറ്റ്‌ നേടി. സഖ്യം 150ഉം. ജനങ്ങൾ  അർപ്പിച്ച വിശ്വാസം രാജ്യസേവനം തുടരാൻ പ്രേരണയാണെന്ന് മഹീന്ദ രാജപക്‌സെ അധികാരമേറ്റശേഷം പറഞ്ഞു.നവംബറിൽ പ്രസിഡന്റായി‌ തെരഞ്ഞെടുക്കപ്പെട്ട എസ്‌എൽപിപി നേതാവ്‌ ഗോട്ടബയ രജപക്‌സെ പാർലമെന്റ്‌ പിരിച്ചുവിട്ട് നേരത്തെ‌ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുകയായിരുന്നു. 150 സീറ്റ്‌ നേടി ഭരണഘടനാ മാറ്റങ്ങൾ നടപ്പാക്കാൻ ലക്ഷ്യമിട്ടായിരുന്നു നീക്കം.  പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറച്ച്‌ പാർലമെന്റിന്റെ പങ്ക് ശക്തിപ്പെടുത്തിയ 2015ലെ  ഭേദഗതി റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള മാറ്റങ്ങളാണ്‌ ലക്ഷ്യമിടുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top