14 August Friday

ട്രംപിന്റെ പദ്ധതി‌ക്ക്‌ ബദലുമായി പലസ്‌തീൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 10, 2020


റമള്ള
വെസ്‌റ്റ്‌ ബാങ്കിലെ കണ്ണായ പ്രദേശങ്ങൾ ഇസ്രയേലിന്‌ പതിച്ചുനൽകാൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ ജനുവരിയിൽ അവതരിപ്പിച്ച പദ്ധതി‌ക്ക്‌ ബദലായി പലസ്‌തീൻ സ്വന്തം പദ്ധതി അവതരിപ്പിച്ചു. പലസ്‌തീന്‌ അവകാശപ്പെട്ടതെന്ന്‌ ലോകം അംഗീകരിക്കുന്ന വെസ്‌റ്റ്‌ബാങ്കും ഗാസയും കിഴക്കൻ ജെറുസലെമും അടങ്ങുന്ന സൈന്യവിമുക്തമായ സ്വതന്ത്ര പരമാധികാര പലസ്‌തീൻ രാഷ്‌ട്രത്തിനുള്ളതാണ്‌ പദ്ധതി.  പ്രശ്‌നത്തിൽ മധ്യസ്ഥത വഹിക്കുന്ന ചതുർശക്തികൾക്ക്‌ ഏതാനും ദിവസംമുമ്പ്‌ ഇത്‌ സമർപ്പിച്ചതായി പലസ്‌തീൻ പ്രധാനമന്ത്രി മുഹമ്മദ്‌ ഷ്‌തയ്യേ അറിയിച്ചു.

ഐക്യരാഷ്‌ട്രസംഘടനയും അമേരിക്കയും റഷ്യയും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ്‌ ചതുർശക്തികൾ. ഇസ്രയേൽ സ്വന്തമാക്കുന്ന പലസ്‌തീൻ പ്രദേശങ്ങളുടെ വലിപ്പവും അളവും മൂല്യവുമുള്ള ഭൂമി തിരിച്ചുകിട്ടിയാൽ സ്വീകരിക്കാമെന്ന്‌ നാലര പേജ്‌ വരുന്ന പലസ്‌തീൻ പദ്ധതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇതിനെ കുറിച്ച്‌ ഇസ്രയേലിന്റെ പ്രതികരണവും അറിവായിട്ടില്ല. ജൂലൈ ഒന്നോടെ അധിനിവേശ വെസ്‌റ്റ്‌ബാങ്കിലെ അനധികൃത ജൂത കുടിയേറ്റപ്രദേശങ്ങളും ജോർദാൻ താഴ്‌വരയും ഇസ്രയേൽ ഏകപക്ഷീയമായി കൂട്ടിച്ചേർക്കാൻ ഒരുങ്ങുന്നതിനിടെയാണ്‌ പലസ്‌തീൻ പദ്ധതി സമർപ്പിച്ചത്‌. ഇസ്രയേലിന്റെ നീക്കി. യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. എന്നാൽ ട്രംപിന്റെ നിർദേശം അംഗീകാരിക്കാത്തതിന്‌ അമേരിക്ക പലസ്‌തീനെ ദ്രോഹിക്കാനുള്ള നീക്കത്തിലാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top