13 December Friday

കൊല്ലപ്പെട്ടവരിൽ 
70 ശതമാനവും 
സ്‌ത്രീകളും കുട്ടികളും

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

ഗാസ സിറ്റി
ഇസ്രയേൽ വംശഹത്യ തുടരുന്ന ഗാസയിൽ കൊല്ലപ്പെട്ടവരിൽ 70 ശതമാനം പേരും സ്‌ത്രീകളും കുട്ടികളുമാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. എല്ലാ യുദ്ധനിയമങ്ങളും ലംഘിച്ചാണ്‌ ഇസ്രയേലിന്റെ നരഹത്യയെന്നും യുഎൻ  മനുഷ്യാവകാശ സംഘടനയുടെ റിപ്പോർട്ടിൽ വ്യക്തമാക്കി. അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമായ കുട്ടികളാണ്‌ കൂടുതൽ കൊല്ലപ്പെട്ടത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39 പേർ കൊല്ലപ്പെട്ടു. 123 പേർക്ക്‌ പരിക്കേറ്റു. ഇതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,508 ആയി ഉയർന്നു.

ലബനനിലും 
ആക്രമണം രൂക്ഷം

 

ബെയ്റൂട്ട്
ലബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിലെയും സമീപത്തെയും ജനവാസ മേഖലകൾ ലക്ഷ്യമിട്ടും ശക്തമായ ആക്രമണമാണ്‌ ഇസ്രയേൽ നടത്തുന്നത്‌. ആക്രമണത്തിൽ 40 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്‌ നിരവധി ആക്രമണങ്ങൾ നടത്തിയെന്ന്‌ ഹിസ്‌ബുള്ള അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top