10 September Tuesday
ഹസീനയുടെ അവാമി പാർട്ടിയുടെ എതിരാളിയാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി

"ശത്രുവിനെ സഹായിച്ചാൽ സഹകരണം പ്രയാസമായിരിക്കും"; ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

ന്യൂഡൽഹി>  രാജ്യംവിട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സംരക്ഷിക്കുന്നതിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബി.എൻ.പി) രം​ഗത്ത്. ശത്രുവിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കുമെന്ന് ബി.എൻ.പി മുതിർന്ന നേതാവ്  ​ഗയേശ്വർ റോയ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ബം​ഗ്ലാദേശിന്റേയും ഇന്ത്യയുടേയും പരസ്പരണ സഹകരണത്തിലാണ് ബി.എൻ.പി വിശ്വസിക്കുന്നത്. ശത്രുവിനെ സഹായിക്കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചാൽ പരസ്പര സഹകണം പ്രയാസമായിരിക്കും എന്നാണ് പ്രതികരണം.

ഹസീനയുടെ അവാമി ലീ​ഗ് പാർട്ടിയുടെ പ്രധാന എതിരാളികളാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ തിരിച്ചെത്തിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്ന് ബം​ഗ്ലാദേശ് മുൻ വിദേശകാര്യമന്ത്രി അവകാശപ്പെട്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top