05 August Wednesday

യുഎസ്‌ വിദ്യാഭ്യാസ നയം ഇന്ത്യൻ വിദ്യാർഥികൾക്ക്‌ തിരിച്ചടിയാകും

വെബ് ഡെസ്‌ക്‌Updated: Thursday Jul 9, 2020


വാഷിങ്‌ടൺ
അമേരിക്കൻ വിദ്യാഭ്യാസ മേഖലയിൽ ട്രംപ്‌ സർക്കാരിന്റെ പുതിയ മാർഗനിർദേശങ്ങൾ അന്താരാഷ്‌ട്ര വിദ്യാർഥി സമൂഹത്തിന്‌ തിരിച്ചടിയാകും. കോവിഡിനെത്തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ‌ ഓൺലൈൻ ക്ലാസുകളിലേക്ക്‌  മാറിയിരുന്നു. പുതിയ നിർദേശമനുസരിച്ച്‌‌ എഫ്‌1 വിസയിൽ അമേരിക്കയിലെത്തിയ വിദ്യാർഥികൾ ഒരു കോഴ്‌സെങ്കിലും നേരിട്ട്‌ പങ്കെടുക്കണം. അല്ലാത്തപക്ഷം സ്വന്തം രാജ്യത്തേക്ക്‌ മടങ്ങണം.

തീരുമാനത്തെ അമേരിക്കൻ കോൺഗ്രസ്‌ അംഗങ്ങളും സർവകലാശാലകളുടെ അധികൃതരും എതിർത്തു. ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്ക്‌ ആശങ്കയുളവാക്കുന്നതാണിത്‌‌.  പുതിയ മാർഗനിർദേശം അമേരിക്കയുടെ സാമ്പത്തിക മേഖലയേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും പ്രതികൂലമായി ‌ബാധിക്കുമെന്ന്‌ കോൺഗ്രസംഗങ്ങളായ ബെന്നി തോംപ്‌സൺ, കാത്‌ലീൻ റൈസ്‌ എന്നിവർ പറഞ്ഞു.  ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയമനുസരിച്ചുള്ള തീരുമാനത്തോട്‌ പൊരുത്തപ്പെടാൻ കഴിയില്ലെന്നും അവർ സംയുക്ത പ്രസ്‌താവനയിൽ പറഞ്ഞു.

ഇത്‌ താൽക്കാലികമാണെന്നും വിദ്യാർഥികൾക്കായി നേരിട്ടും ഓൺലൈൻ വഴിയുമുള്ള ക്ലാസുകളും ഉൾപ്പെടുത്തി കുടിയേറ്റ ഇതര വിദ്യാർഥി പദവി നൽകാൻ ശ്രമിക്കുമെന്നും അമേരിക്കൻ സ്‌റ്റേറ്റ്‌ ഡിപ്പാർട്ട്‌മെന്റ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top