21 October Wednesday

കോവിഡ്‌ മുക്തി നേടി ന്യൂസിലൻഡ്‌; അവസാനരോഗിയും രോഗമുക്തി നേടി‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 9, 2020


വെല്ലിങ്‌ടൺ
ന്യൂസിലൻഡിൽനിന്ന്‌ കോവിഡ്‌ സമ്പൂർണമായി തുടച്ചുനീക്കിയതായി ആരോഗ്യപ്രവർത്തകർ. അവസാനരോഗിയും രോഗമുക്തി നേടി‌. 17 ദിവസം മുമ്പാണ് അവസാന രോഗബാധ കണ്ടെത്തിയത്‌.  താൽക്കാലികമായി കോവിഡിനെ അതിജീവിച്ചെന്നും കൂടുതൽ പ്രതിസന്ധികളുണ്ടാകുന്നത്‌ തടയാൻ മുൻകരുതൽ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേൺ പറഞ്ഞു.

അതിർത്തിയിലുള്ള നിയന്ത്രണങ്ങളൊഴികെ മറ്റെല്ലാ നിയന്ത്രണവും പിൻവലിക്കാൻ മന്ത്രിസഭ അംഗീകാരം നൽകി. വിവാഹവും  മരണാനന്തരചടങ്ങുകളും മറ്റു പരിപാടികളും പൂർവസ്ഥിതിയിൽ നടത്താം. പൊതുഗതാഗതവും സാധാരണനിലയിലാകും. ചില്ലറക്കച്ചവടങ്ങളും പുനരാരംഭിക്കാം.ജനങ്ങൾ മറ്റു രാജ്യങ്ങളിൽനിന്ന്‌ തിരിച്ചെത്താൻ തുടങ്ങുമ്പോൾ രോഗികൾ കൂടാൻ സാധ്യതയുള്ളതിനാൽ ഇവരെ നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടാകും സ്വദേശത്തേക്ക്‌ അയക്കുക. 

രോഗവ്യാപനം തടയാൻ ന്യൂസിലൻഡിന്‌ സമയം ലഭിച്ചതും ശക്തമായ നിയന്ത്രണങ്ങൾ നടപ്പാക്കിയതുമാണ്‌ കോവിഡ്‌ വ്യാപനം തടയാൻ കാരണമെന്ന്‌‌ ജസീന്ത പറഞ്ഞു.
1500 പേർക്കാണ്‌ ന്യൂസിലൻഡിൽ കോവിഡ്‌ ബാധിച്ചത്‌. 22 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top