18 February Monday

‘ലുല’ക്ക്‌ വീണ്ടും 12 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

ബ്രസീലിയ> മുൻ ബ്രസീൽ പ്രസിഡന്റും സോഷ്യലിസ്റ്റ‌് നേതാവുമായ ലൂയിസ‌് ഇനാസിയോ ദ സിൽവ (ലുല)യെ അഴിമതിക്കുറ്റം ആരോപിച്ച‌് വീണ്ടും അറസ്റ്റ‌് ചെയ്തു. രാഷ്ട്രീയ വൈരാഗ്യംമൂലമാണ‌് ലുലയെ ലാറ്റിൻ അമേരിക്കൻ ട്രംപ‌് എന്ന‌് വിളിക്കുന്ന കുടിയേറ്റ വിരോധിയായ ജയർ ബോൾസനാരോ അറസ്റ്റ‌് ചെയ്തതെന്ന‌ വിമർശമുണ്ട‌്. കഴിഞ്ഞ ഏപ്രിലിൽ കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ചാണ‌് ലുലയെ 12 വർഷം തടവിനു ശിക്ഷിച്ചത‌്. ഇതിനു പുറകെയാണ‌് വീണ്ടും സമാനമായ കുറ്റം ആരോപിച്ച‌് വീണ്ടും 12 കൊല്ലം തടവിനു ശിക്ഷിച്ചത‌്.

കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ബ്രസീലിലെ പ്രസിഡന്റ‌് തെരഞ്ഞെടുപ്പിന‌ുമുമ്പായി ലുലയെ അറസ്റ്റ‌് ചെയ്തിരുന്നു. ഒക്ടോബറിൽ പ്രസിഡന്റ‌് സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചപ്പോഴായിരുന്നു അറസ്റ്റ‌് നടന്നത‌്. ഇതേത്തുടർന്ന‌ാണ‌് തീവ്രവലതുപക്ഷ പാർടിയുടെ നേതാവ‌് ബോൾസനാരോ പ്രസിഡന്റായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തത‌്. അമേരിക്കയുടെ പൂർണ പിന്തുണ ബോൾസനാരോയ്ക്കുണ്ട‌്.


പ്രധാന വാർത്തകൾ
 Top