ലാഹോർ
ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ച് ചൊവ്വാഴ്ച പുനരാരംഭിക്കുമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ആക്രമണത്തിന് ഇരയായ അതേസ്ഥലത്തുനിന്നാണ് മാർച്ച് ആരംഭിക്കുക. കഴിഞ്ഞയാഴ്ച പഞ്ചാബ് പ്രവിശ്യയിലെ വസീറാബാദിൽ റാലിക്കിടെയാണ് ഇമ്രാൻ ഖാന് വെടിയേറ്റത്.
അതേസമയം, പ്രധാന വിഷയങ്ങളിൽ സമവായത്തിനായി പാകിസ്ഥാൻ തെഹ്രീകെ ഇൻസാഫ് (പിടിഐ) പാർടിക്കും ഷെഹ്ബാസ് ഷെരീഫ് സർക്കാരിനുമിടയിൽ മധ്യസ്ഥത വഹിക്കാമെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആരിഫ് അൽവി പറഞ്ഞു. വെടിയേറ്റ് ചികിത്സയിലുള്ള ഇമ്രാൻ ഖാനെ സന്ദർശിച്ചാണ് ഇക്കാര്യം അറിയിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..