22 September Tuesday

രജപക്‌സമാരുടെ പാർടി വൻ ഭൂരിപക്ഷത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊളംബോ
ശ്രീലങ്കൻ പാർലമെന്റിലേക്ക്‌ ബുധനാഴ്‌ച നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ അനുസരിച്ച്‌ രജപക്‌സ സഹോദരന്മാരുടെ എസ്‌എൽപിപി വൻ ഭൂരിപക്ഷത്തിലേക്ക്‌. മുൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ യുഎൻപി നാലാം സ്ഥാനത്താകും എന്നാണ്‌ റിപ്പോർട്ട്‌.

സജിത്‌ പ്രേമദാസ രൂപീകരിച്ച എസ്‌ജെബിയാണ്‌ ആദ്യഫലങ്ങൾ അറിഞ്ഞപ്പോൾ മൂന്ന്‌ സീറ്റൊടെ രണ്ടാംസ്ഥാനത്ത്‌. കഴിഞ്ഞ നവംബറിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ യുഎൻപി സ്ഥാനാർഥിയായിരുന്നു സജിത്‌. ഇടതുപക്ഷ ജനതാ വിമുക്തി പെരമുനയാണ്‌ മൂന്നാം സ്ഥാനത്ത്‌.സിംഹള ഭൂരിപക്ഷ പ്രദേശമായ തെക്കൻ മേഖലയിൽ ഫലമറിഞ്ഞ 16ൽ 13 സീറ്റും എസ്‌എൽപിപിക്കാണ്‌.

തമിഴ്‌ ന്യൂനപഷത്തിന്‌ ആധിപത്യമുള്ള വടക്കൻ മേഖലയിൽ തമിഴ്‌ ദേശീയ സഖ്യം(ടിഎൻഎ) ആദ്യ സീറ്റുകളിൽ ചിലത്‌ നേടിയെങ്കിലും ഭരണസഖ്യത്തിലെ ഇപിഡിയിൽനിന്ന്‌ ചിലയിടങ്ങളിൽ തിരിച്ചടിയേറ്റു. കാവൽ പ്രധാനമന്ത്രി മഹിന്ദ രജപക്‌സ വടക്കുപടിഞ്ഞാറൻ തലസ്ഥാന ജില്ലയായ കുരുനഗേലയിൽ നിന്നാണ്‌ മത്സരിക്കുന്നത്‌. മൂന്നിൽ രണ്ട്‌ ഭൂരിപഷം നേടി തന്റെ അധികാരങ്ങൾ വർധിപ്പിക്കുകയാണ്‌  പ്രസിഡന്റ്‌ ഗോതബയ രജപക്സയുടെ ലക്ഷ്യം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top