08 August Saturday

കോവിഡ്‌ മഹാമാരി : വിവരം മറച്ച്‌ ബ്രസീൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 8, 2020


സാവോ പോളോ
കോവിഡ്‌ മഹാമാരി സംബന്ധിച്ച  രേഖകൾ പരസ്യപ്പെടുത്താൻ തയ്യാറാകാതെ ബ്രസീൽ. ആരോഗ്യ മന്ത്രാലയത്തിന്റ വെബ്‌സൈറ്റിൽ സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളുമായി തരംതിരിച്ചു നൽകിയ വിവരമാണ്‌ നീക്കം ചെയ്തത്‌. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗബാധിതരുള്ള രാജ്യമാണ്‌ ബ്രസീൽ.

നേരത്തെ കണക്കുകൾ പുറത്തുവിടാൻ താമസിക്കുന്നതിനെ പ്രസിഡന്റ്‌ ജെയർ ബോൾസനാരോ ന്യായീകരിച്ചിരുന്നു. എന്നാൽ, വെബ്‌സൈറ്റിൽനിന്ന്‌ വിവരങ്ങൾ പിൻവലിക്കാനുള്ള കാരണം ബോൾസനാരോയൊ ആരോഗ്യ മന്ത്രാലയമോ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെയുള്ള രോഗബാധിതർ, രോഗമുക്തർ, മരണം എന്നീ വിവരങ്ങൾ മാത്രമാണിപ്പോൾ വെബ്‌സൈറ്റിലുള്ളത്‌. ഈ സമയത്ത്‌ വേണ്ടത്‌ സുതാര്യതയാണെന്നും മാധ്യമങ്ങളെ നിശബ്‌ദരാക്കാൻ ശ്രമിക്കുകയാണ്‌ സർക്കാരെന്നും ബ്രസീലിയൻ പ്രസ്‌ അസോസിയേഷൻ പ്രതികരിച്ചു. നാലു ദിവസത്തിനിടെ ഏറ്റവും കൂടുതൽ രോഗികളും മരണവും ഉണ്ടായത്‌ ബ്രസീലിലാണ്‌.
ഇത്‌ വെറും ആരോപണമാണെന്നാണ്‌ ബോൾസനാരോയുടെ പ്രതികരണം. 676,494 പേർക്കാണ്‌ ഇതുവരെ ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്‌. 36,044 പേർ മരിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top