ജക്കാർത്ത
വിവാഹം കഴിക്കാതെയുള്ള ലൈംഗികബന്ധം ക്രിമിനൽ കുറ്റമാക്കാൻ ഇന്തോനേഷ്യ. ഇതടക്കം സുപ്രധാന മാറ്റങ്ങളുമായി പുതുക്കിയ ക്രിമിനൽ കോഡ് ചൊവ്വാഴ്ച പാർലമെന്റിൽ അവതരിപ്പിക്കും. സർക്കാർ കരട് കോഡ് അംഗീകരിച്ചതിനു പിന്നാലെയാണ് പാർലമെന്റിൽ എത്തുന്നത്.
പ്രസിഡന്റിനെ അപമാനിക്കൽ, ദേശീയ കാഴ്ചപ്പാടിനു വിരുദ്ധമായ അഭിപ്രായങ്ങൾ തുടങ്ങിയവ ക്രിമിനൽ കുറ്റമാക്കിയാണ് ഭേദഗതി. വിവാഹേതരരുടെ ലൈംഗികബന്ധത്തിന് ഒരു വർഷം വരെയാണ് തടവ്. പുതിയ ക്രിമിനൽ കോഡ് ജനാധിപത്യവിരുദ്ധവും പൗരസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതുമാണെന്ന് വ്യാപക വിമർശമുണ്ട്. 2019 സെപ്തംബറിൽ നിയമത്തിന്റെ കരട് അംഗീകരിക്കാൻ പാർലമെന്റ് പദ്ധതിയിട്ടിരുന്നു. എന്നാൽ, രാജ്യവ്യാപക പ്രതിഷേധത്തിൽ പിൻവലിക്കേണ്ടിവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..