23 September Wednesday

ദക്ഷിണാഫ്രിക്കയിൽ 24,000 ആരോഗ്യ പ്രവർത്തകർക്ക്‌ കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


കേപ്‌ടൗൺ
കോവിഡ്‌ വ്യാപനം ശക്തമായ ദക്ഷിണാഫ്രിക്കയിൽ രോഗം ബാധിച്ചത്‌ 24,000 ആരോഗ്യ പ്രവർത്തകർക്ക്‌. ഇവരിൽ 181 പേർക്ക്‌ ജീവൻ നഷ്ടമായെന്ന്‌ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 5,21,318 പേർക്ക്‌ രോഗം ബാധിക്കുകയും 8,884 പേർ മരിക്കുകയും ചെയ്‌തു. ലോകത്ത്‌ രോഗം ബാധിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ്‌ ദക്ഷിണാഫ്രിക്ക. ആഫ്രിക്കയിലെ രോഗികളിൽ 50 ശതമാനത്തിലധികവും ഇവിടെയാണ്‌.

●ലോകത്ത്‌ രോഗം ബാധിച്ചവരുടെ എണ്ണം 18,829,269 ആയി. മഹാമാരി ജീവൻ കവർന്നവർ ഏഴ്‌ ലക്ഷം കടന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ദിവസങ്ങളായി പ്രതിദിന രോഗികൾ അരലക്ഷത്തിന്‌ മുകളിലാണ്‌. പുതിയ രോഗികളിൽ 70 ശതമാനവും ഈ മൂന്നു രാജ്യങ്ങളിൽനിന്നാണ്‌.

●കോവിഡ്‌ നിയന്ത്രണങ്ങൾ മൂലം ഇന്തോനേഷ്യയുടെ സമ്പദ്‌വ്യവസ്ഥ രണ്ടാം പാദത്തിൽ ഇടിവ്‌. രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ്‌ സമ്പദ്‌വ്യവസ്ഥയിൽ തകർച്ചയുണ്ടാകുന്നത്‌. ഉൽപ്പാദനത്തിൽ 5.3 ശതമാനമാണ്‌ കുറവ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top