26 September Saturday

ഇന്ത്യയുമായുള്ള ആയുധ കച്ചവടം വർധിപ്പിക്കാൻ അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020


വാഷിങ്‌ടൺ
ഇന്ത്യയുമായുള്ള ആയുധ കച്ചവടം വർധിപ്പിക്കാൻ അമേരിക്ക. 450 കിലോ ഭാരമുള്ള ബോംബുകളും മിസൈലും വഹിക്കാൻ കഴിയുന്ന ഡ്രോണുകൾ ഇന്ത്യക്ക്‌ വിൽക്കാനാണ്‌ നീക്കം‌. ലഡാക്കിലെ ഇന്ത്യ–- ചൈന സംഘർഷം ഉണ്ടായ സാഹചര്യം മുൻനിർത്തിയാണിത്‌‌.

ഇന്ത്യയുമായുള്ള ആയുധ കച്ചവടം അമേരിക്കയും ചൈനയും തമ്മിൽ നിലനിൽക്കുന്ന  പ്രശ്‌നം രൂക്ഷമാക്കുമെന്ന്‌ അമേരിക്കൻ മാസിക പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടുത്ത മാസങ്ങളിൽ ഇന്ത്യയിലേക്ക് പുതിയ ആയുധ കച്ചവടത്തിന്‌ വഴിയൊരുക്കിയിട്ടുണ്ടെന്ന്‌ അമേരിക്കൻ അധികൃതരെ ഉദ്ധരിച്ച്‌ റിപ്പോർട്ടിൽ പറയുന്നു. മുൻകാലങ്ങളെക്കാളും ഉയർന്ന തോതിലുള്ള സാങ്കേതികവിദ്യയും  ദീർഘകാല ആയുധ പദ്ധതികളുമാണ്‌ നടപ്പാക്കാൻ ഒരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയടക്കമുള്ള വിദേശ പങ്കാളികൾക്ക് സൈനിക ശ്രേണിയിലുള്ള ഡ്രോണുകൾ വിൽക്കുന്നത് നിയന്ത്രിക്കുന്ന നിയമത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഭേദഗതി വരുത്തിയിരുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top