09 August Sunday

കോവിഡ്‌ : ഫ്രാൻസിനെ മറികടന്ന്‌ മെക്സിക്കോ; മരണം 30,000 കവിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


മെക്സിക്കോ സിറ്റി
കോവിഡ്‌ മരണങ്ങളിൽ ഫ്രാൻസിനെ മറികടന്ന്‌ മെക്സിക്കോ. മുപ്പതിനായിരത്തിലധികം പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ലോകരാജ്യങ്ങളിൽ കോവിഡ്‌ മരണങ്ങളിൽ അഞ്ചാം സ്ഥാനത്താണ് മെക്സിക്കോ.

ഞായറാഴ്ച 6,914 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 252,165 ആയി. രോഗികൾ എട്ടാം സ്ഥാനത്താണ്‌. മൂന്നുമാസത്തിലേറെ ലോക്‌ഡൗൺ ഏർപ്പെടുത്തിയതിനാൽ സാമ്പത്തികസ്ഥിതി വഷളായിരുന്നു. ഇതിനെത്തുടർന്ന്‌ കച്ചവടം പുനരാരംഭിക്കാൻ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തെരുവു കച്ചവടക്കാർ പ്രതിഷേധം നടത്തി. നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഭാഗികമായ അയവു വരുത്തി. ശുചീകരണക്കുറവും വ്യക്തി ശുചിത്വമില്ലാത്തതുമാണ്‌ രോഗവ്യാപനം കൂട്ടുന്നതെന്ന്‌ വിദഗ്‌ധർ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top