03 August Monday

ആഫ്രിക്കയിൽ രോഗികൾ നാലരലക്ഷം കടന്നു

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


ജോഹന്നാസ്‌ബർഗ് ‌ 
ആഫ്രിക്കയിൽ കോവിഡ്‌ രോഗികൾ നാലരലക്ഷം കടന്നു. ശനിയാഴ്‌ചവരെയുള്ള കണക്കനുസരിച്ച്‌ 10,903 പേരാണ്‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. റിപ്പബ്ലിക്‌ ഓഫ്‌ കോംഗോയുടെ മുൻ പ്രസിഡന്റ് ജാക്വസ് ജോക്വിം യോമ്പി ഒപാംഗോയും സോമാലിയയുടെ മുൻ പ്രധാനമന്ത്രി നൂർ ഹസൻ ഹുസൈനും മരിച്ചവരിൽ ഉൾപ്പെടുന്നു. സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ ആൻഡ്‌ പ്രിവൻഷന്റെ കണക്കനുസിരച്ച്‌ ആഫ്രിക്കയിൽ ഇതുവരെ 467,666പേർക്ക്‌ രോഗം സ്ഥിരീകരിച്ചു. 225,690 പേർ രോഗമുക്തരായി. ഫലപ്രദമായ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്‌തതയാണ്‌‌ ആഫ്രിക്കൻ രാജ്യങ്ങളിൽ കോവിഡ്‌ വ്യാപനം കൂടുന്നതെന്ന്‌‌ വിദഗ്‌ധർ പറയുന്നു‌.

ദക്ഷിണാഫ്രിക്കയിൽ ഒറ്റദിവസം 10,000 രോഗികൾ
ദക്ഷിണാഫ്രിക്കയിൽ ഒരു ദിവസം കോവിഡ്‌ സ്ഥിരീകരിച്ചത്‌ പതിനായിരം പേർക്ക്‌. ആദ്യമായാണ്‌ ഒരു ദിവസം ഇത്രയും രോഗികൾ. ഇതോടെ അകെ രോഗികൾ 187,977 ആയി. 3000 പേരാണ് ഇവിടെ‌ കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌. ഗൗടെങ്,  പ്രിട്ടോറിയ തുടങ്ങിയ ഇടങ്ങളിലാണ്‌ രോഗികൾ കൂടുതൽ. ഒരോ ദിവസവും രോഗികൾ വർധിക്കുന്നതിനാൽ ആശുപത്രികളിൽ ഇടമില്ലാതായതായും അധികൃതർ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top