05 August Wednesday

ബ്രസീലിൽ മരണം 34,000 കടന്നു; വുഹാനിൽ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ 3 രോഗികളും ആശുപത്രിവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 6, 2020


റയോ ഡി ജനീറോ
കോവിഡ്‌–- 19 സംഹാരമാടുന്ന ബ്രസീലിൽ മരണം 34000 കടന്നു. 24 മണിക്കൂറിനുള്ളിൽ 1473 പേരാണ് ഇവിടെ‌ മരിച്ചത്‌. ഇതോടെ കോവിഡ് മരണത്തിൽ ഇറ്റലിയെ പിന്തള്ളി ബ്രസീൽ മൂന്നാമതായി. 1.10 ലക്ഷത്തിലധികം ആളുകൾ മരിച്ച അമേരിക്കയും മരണസംഖ്യ 40000 കടന്ന  ബ്രിട്ടനുമാണ് മുന്നിൽ‌.

സിംഗപ്പുരിൽ  13 ഇന്ത്യക്കാരടക്കം 517 പേർക്ക്‌ കൂടി രോഗം സ്ഥിരീകരിച്ചു.‌ ആകെ 37000ഓളം പേർക്ക്‌ രോഗം ബാധിച്ചതിൽ 24 പേരാണ്‌ മരിച്ചത്‌. 23904 പേർ രോഗമുക്തരായി.
● വൈറസിന്റെ  പ്രഭവകേന്ദ്രമായ വുഹാനിൽ ചികിത്സയിലുണ്ടായിരുന്ന അവസാനത്തെ 3 രോഗികളും ആശുപത്രിവിട്ടു.
●പാകിസ്ഥാനിലെ കൊറോണ വൈറസ് കേസുകൾ 90000 ആയി ഉയർന്നു.
● കൊറോണ വൈറസിൽനിന്ന് മുക്തി നേടിയതായി ദ്വീപ്‌ രാഷ്‌ട്രമായ ഫിജി പ്രഖ്യാപിച്ചു.
● ദക്ഷിണാഫ്രിക്കയിൽ 3267 പേർക്ക്‌ കൂടി രോഗം. ഏറ്റവും വലിയ പ്രതിദിന വർധന. ആഫ്രിക്കയിലെ ആകെ രോഗബാധിതരിൽ നാലിലൊന്നും ഇവിടെയാണ്‌.  40792 പേർ
.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top