29 May Friday

കൊറോണ വൈറസ്‌ ബാധ: ചൈനയിൽ മരണം 563

വെബ് ഡെസ്‌ക്‌Updated: Friday Feb 7, 2020


ബീജിങ്‌
കൊറോണ വൈറസ്‌ ബാധയിൽ ചൈനയിൽ മരിച്ചവരുടെ എണ്ണം 563 ആയി. ബുധനാഴ്‌ച മാത്രം 73 പേർ മരിച്ചതായി നാഷണൽ ഹെൽത്ത്‌ മിഷൻ പറഞ്ഞു. 3,694 പേരിലാണ്‌ പുതുതായി വൈറസ്‌ സ്ഥിരീകരിച്ചത്‌. ഇതോടെ ചൈനയിൽ വൈറസ്‌ ബാധിച്ചവരുടെ എണ്ണം 28,018 ആയി. ഇവരിൽ 19 വിദേശികളുണ്ട്‌.

മറ്റു രാജ്യങ്ങളിൽ 182 പേർക്കാണ്‌ വൈറസ്‌ സ്ഥിരീകരിച്ചത്‌. ചൈനയ്‌ക്ക്‌ പുറത്ത്‌ വൈറസ്‌ ബാധിച്ചുള്ള ആദ്യ മരണം ഫിലിപ്പീൻസിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്‌തിരുന്നു. ഹോങ്കോങ്ങിൽ ഒരാളുടെ നില ഗുരുതരമാണ്‌.  ‘റെംഡെസിവിർ’ എന്ന മരുന്നിന്‌ കൊറോണയെ പ്രതിരോധിക്കാൻ കഴിയുമോയെന്നതിന്‌ പരീക്ഷണങ്ങൾ നടത്തുമെന്ന്‌ ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം പറഞ്ഞു.

അതിനിടെ ജപ്പാൻ ആഡംബര കപ്പലായ ഡയമണ്ട്‌ പ്രിൻസസിലുള്ള 20 പേർക്ക്‌ കൊറോണ വൈറസ്‌ബാധ  സ്ഥിരീകരിച്ചു. 3700 ലധികം പേരാണ്‌ കപ്പലിലുള്ളത്‌.
തിങ്കളാഴ്‌ച യൊകോഹാമയിൽ എത്തിയ കപ്പലിൽനിന്ന്‌ ആരെയും പുറത്തിറങ്ങാൻ അനുവദിച്ചിട്ടില്ല.


പ്രധാന വാർത്തകൾ
 Top