ശരീരം ശുദ്ധീകരിക്കാന്‍ തവളവിഷ പ്രയോഗം; നടിക്ക് ദാരുണാന്ത്യം
മെക്സിക്കോ> യുക്തിസഹമല്ലാത്ത അന്ധവിശ്വാസങ്ങൾ പലപ്പോഴും നാശത്തിലേക്കാണ് നയിക്കുക. ഇങ്ങനെ ജീവൻ പൊലിഞ്ഞവരും നിരവധിയാണ്. മെക്സിക്കൻ ഷോര്‍ട്ട് ഫിലിം നടി മാർസെല അൽകാസർ റോഡ്രിഗസിൻ്റെ അവസ്ഥയും ഇതാണ്. ശരീരശുദ്ധീകരണത്തിനായി തവളവിഷപ്രയോഗം നടത്തിയതാണ് യുവതിയുടെ മരണത്തിന് കാരണമായത്.
തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന 'കാംബോ ആചാര'ത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം. തവള വിഷം ഉള്ളില്‍ ചെന്നതോടെ മെക്‌സിക്കന്‍ നടി മരണപ്പെട്ടു. ആമസോണിയന്‍ ഭീമന്‍ കുരങ്ങന്‍ തവളയുടെ വിഷം ആചാരത്തിന്റെ ഭാഗമായി ഉപയോഗിച്ചതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ടുകൾ.
ശുദ്ധീകരണ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം ഛർദ്ദിയും വയറിളക്കവും ബാധിച്ചിരുന്നു. ഇതേത്തുടർന്നാണ് ജീവൻ നഷ്ടപ്പെട്ടത്.
0 comments