ഇസ്ലാമാബാദ്
അക്രമങ്ങൾക്കു മുന്നിൽ തല കുനിക്കില്ലെന്നും ഇസ്ലാമാബാദിലേക്കുള്ള ലോങ് മാർച്ച് മുൻ തീരുമാനപ്രകാരം തുടരുമെന്നും പാകിസ്ഥാൻ തെഹ്രീക് ഇ ഇൻസാഫ് (പിടിഐ) നേതാവ് ഇമ്രാൻ ഖാൻ.
പഞ്ചാബിലെ വസീറാബാദിൽവച്ച് വെടിയേറ്റ് ചികിത്സയിലുള്ള ഇമ്രാൻ ആശുപത്രിയിൽനിന്നാണ് പാർടി പ്രവർത്തകരെയും പൊതുജനത്തെയും അഭിസംബോധന ചെയ്തത്. തന്റെ കാലിൽ നാലുതവണ വെടിയേറ്റെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഇമ്രാനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..