24 October Saturday

ഡാനിയൽ പ്രൂഡിന്റെ മരണം : പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Sep 5, 2020


ന്യൂയോർക്ക്‌
അമേരിക്കയിൽ കറുത്ത വംശജനായ ഡാനിയൽ പ്രൂഡിന്റെ മരണത്തിനുത്തരവാദിയായ ഏഴു പൊലീസ്‌ ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയ്തു. റോച്ചസ്റ്റർ മേയർ ലൗവ്‌ലി വാറനാണ്‌ വിവരം മാധ്യമങ്ങളെ അറിയിച്ചത്‌. വംശവെറിയാണ്‌ ഡാനിയലിന്റെ മരണത്തിന്‌ കാരണമായതെന്ന് അവർ പറഞ്ഞു. പൊലീസ്‌ ഉദ്യോഗസ്ഥർ അവധിയിലാണെങ്കിലും ഇവർക്ക്‌ ശമ്പളം ലഭിക്കുമെന്നതാണ്‌ കോൺട്രാക്ട്‌ വ്യവസ്ഥയെന്ന്‌ നഗര കൗൺസിൽ അറിയിച്ചു.

‘കേസിനെപ്പറ്റി കഴിഞ്ഞമാസം ആദ്യമാണ്‌ സിറ്റിപൊലീസ്‌ തലവൻ ല റോൺ സിംഗലെറ്റി തന്നെ അറിയിച്ചത്‌. മയക്കുമരുന്ന്‌ അധികമായതെന്നാണ്‌ അവർ നൽകിയ വിശദീകരണം’ –- മേയർ പറഞ്ഞു.  ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകത്തിനു മുമ്പായിരുന്നു സംഭവം.

പ്രതികളുടെ തുപ്പൽ തെറിക്കാതിരിക്കാനായി തലയ്ക്ക്‌ മുകളിൽ ഇടുന്ന ‘സ്പിറ്റ്‌ ഹുഡ്‌’വച്ച്‌ കഴുത്തു ഞെരിച്ചാണ്‌ മാനസിക അസ്വാസ്ഥ്യമുള്ള ഡാനിയൽ പ്രൂഡിനെ പൊലീസ്‌ ശ്വാസം മുട്ടിച്ചത്‌. അനക്കമില്ലാത്തതിനെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും പീന്നീട്‌ മരിച്ചു. ഓക്‌സിജന്റെ അളവ്‌ കുറഞ്ഞതാണ്‌ മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top