21 September Monday

വാക്‌സിൻ വിജയമെന്ന്‌ റഷ്യ ; ഒക്ടോബറോടെ കുത്തിവയ്പ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


മോസ്‌കോ
കോവിഡ്‌ വാക്‌സിനായുള്ള തങ്ങളുടെ പരീക്ഷണം വിജയമെന്ന്‌ റഷ്യ. വാക്‌സിൻ പരീക്ഷിക്കുന്നവരിൽ നടത്തിയ അവസാന പരിശോധനയിൽ പങ്കെടുത്തവരിൽ മുഴുവൻ പ്രതിരോധശേഷി കാണിക്കുന്നുവെന്ന്‌ റഷ്യൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഗമാലേയ നാഷണൽ റിസർച്ച് സെന്റർ ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ്‌ വാക്‌സിൻ വികസിപ്പിച്ചത്‌.

കൃത്യമായ പ്രതിരോധശേഷി വാക്‌സിനിലൂടെ നേടിയെടുക്കാൻ കഴിയുന്നുണ്ടെന്ന്‌ പരിശോധന ഫലം  തെളിക്കുന്നത്‌. ഇവരുടെ ശരീരത്തിൽ  പാർശ്വഫലങ്ങളോ പ്രശ്നങ്ങളോ കണ്ടെത്തിയില്ലെന്നും റഷ്യ അവകാശപ്പെട്ടു. വാക്‌സിൻ നിർമാണം അടുത്ത മാസം ആരംഭിക്കും. ഒക്ടോബറോടെ രോഗപ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാനാണ്‌ റഷ്യയുടെ നീക്കം. റഷ്യ മനുഷ്യരിലെ വാക്‌സിൻ പരീക്ഷണത്തിന്റെ കാലാവധി കുറച്ചുവെന്ന ആരോപണം  നിലനിൽക്കുന്നതിനിടെയാണ്‌ പ്രഖ്യാപനം.

ഡോക്ടർമാർക്കും അധ്യാപകർക്കുമായിരിക്കും ആദ്യം വാക്സിൻ നൽകുകയെന്നും ആഗസ്തിൽ റഷ്യൻ സർക്കാർ വാക്‌സിനു അനുമതി നൽകുമെന്നും  നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. രാജ്യത്ത് വെക്റ്റർ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി ഒരു കോവിഡ്‌ വാക്‌സിൻ നിർമാണം നവംബറിൽ ആരംഭിക്കുമെന്ന്‌ സ്ഥാപനത്തിന്റെ ഡയറക്ടർ റിനത്ത് മക്സ്യുതോവ് ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.  മൂന്നു കമ്പനികളാണ്‌ ഗമാലേയ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ച വാക്‌സിന്റെ വ്യാവസായിക നിർമാണത്തിനായി തയാറെടുക്കുന്നതെന്നും മക്സ്യുതോവ് പറഞ്ഞു. 140ഓളം വാക്‌സിൻ പരീക്ഷണങ്ങളാണ്‌ ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ലോകത്താകമാനം നടക്കുന്നത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top