23 September Wednesday

ട്രംപിന്റെ ഭീഷണി : അമേരിക്കൻ ഉടമയില്ലെങ്കിൽ ടിക്‌ടോക്കിന് വിലക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


വാഷിങ്‌ടൺ
ടിക്‌ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനാവകാശം സെപ്‌തംബർ 15നകം അമേരിക്കൻ കമ്പനിക്ക്‌ കൈമാറിയില്ലെങ്കിൽ വിലക്ക്‌ ഏർപ്പെടുത്തുമെന്ന്‌ ട്രംപ്‌. ഇടപാടിന്റെ ഗണ്യമായ തുക അമേരിക്കൻ ട്രഷറിയിൽ അടയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൈക്രോസോഫറ്റ്‌ ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്‌ഡാൻസുമായി അമേരിക്കയിലെ പ്രവർത്തനം വാങ്ങാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ്‌ ട്രംപിന്റെ ഭീഷണി.

മൈക്രോസോഫ്‌റ്റാണോ മറ്റ്‌ കമ്പനികളാണോ വാങ്ങുന്നതെന്ന്‌ പ്രശ്‌നമല്ല, ഒരു അമേരിക്കൻ കമ്പനിയായിരിക്കണമെന്നും ട്രംപ്‌ പറഞ്ഞു. ട്രംപ്‌ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഗണിക്കും. ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായി ചർച്ചകൾ തുടരുമെന്നും സെപ്തംബർ 15നകം പൂർത്തിയാക്കുമെന്നും മൈക്രോസോഫ്‌റ്റ്‌ അറിയിച്ചിരുന്നു. കഴിഞ്ഞ ആഴ്‌ചയാണ്‌ സുരക്ഷാപ്രശ്‌നം ചൂണ്ടിക്കാണിച്ച്‌ ട്രംപ്‌ ടിക്‌ടോക്കിന്‌ നിരോധനം ഏർപ്പെടുത്തുമെന്ന്‌ പറഞ്ഞത്‌. മൈക്രോസോഫ്‌റ്റ്‌ ടിക്‌ടോക്ക്‌ ഏറ്റെടുക്കാനുള്ള ചർച്ച ഫലം കാണാതെ വന്നപ്പോഴായിരുന്നു പ്രഖ്യാപനം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top