22 September Tuesday

കോവിഡ്‌ നേരിടുന്നതിൽ ഇന്ത്യക്ക്‌ പോരായ്‌മ: ട്രംപ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 5, 2020


വാഷിങ്‌ടൺ
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ മറ്റ്‌ വലിയ രാജ്യങ്ങളെ താരതമ്യം ചെയ്യുമ്പോൾ അമേരിക്ക നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌. അതേസമയം, ഇന്ത്യക്ക്‌ കോവിഡിനെ നേരിടുന്നതിൽ കാര്യമായ പ്രശ്‌നങ്ങളുണ്ട്‌. ചൈന കണക്കുകൾ വ്യാപകമായി മറച്ചുവയ്‌ക്കുകയാണ്‌.

രോഗം നിയന്ത്രണത്തിലായ രാജ്യങ്ങളിലും വീണ്ടും കോവിഡ്‌ വരാം. അമേരിക്കയിൽ ഫ്ലോറിഡയിൽ രോഗം നിയന്ത്രണവിധേയമായെന്നാണ്‌ കരുതിയത്‌. എന്നാൽ, വീണ്ടും വന്നു. ഇത്‌ മറ്റ്‌ രാജ്യങ്ങളിലും സംഭവിക്കാമെന്നും ട്രംപ്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top