03 August Tuesday

കോവിഡ് പ്രതിസന്ധി : ആ​ഗോള ഭക്ഷ്യവിലയിൽ 
വൻ കുതിപ്പ്: യുഎന്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 5, 2021


ഐക്യരാഷ്ട്രസഭാകേന്ദ്രം
കോവിഡ് പ്രതിസന്ധിയിൽ ആ​ഗോള ഭക്ഷ്യവില സൂചിക ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിൽ. ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലെ ഭക്ഷ്യ, കാര്‍ഷിക സംഘടന (എഫ്എഒ)തയാറാക്കുന്ന ഭക്ഷ്യവില സൂചികയില്‍ ഏപ്രിലിനെക്കാള്‍ 4.8 ശതമാനം വര്‍ധനയാണ് മെയിലുണ്ടായി. ശരാശരി 127.1 പോയിന്റ്‌ കൂടി. തുട‌ര്‍ച്ചയായ 12–-ാം മാസമാണ് വില കൂടുന്നത്. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിനെക്കാൾ 39.7 ശതമാനമാണ് വില വര്‍ധന. 2010 ഒക്ടോബറിനുശേഷം ഒരു മാസമുണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന വ‌ര്‍ധനയാണ് മെയിലേത്. ധാന്യങ്ങൾ, ഭക്ഷ്യഎണ്ണ, ക്ഷീര ഉൽപന്നങ്ങൾ, മാംസം, പഞ്ചസാര വില സൂചികകളിലും വര്‍ധനയുണ്ടായി.

ആ​ഗോളതലത്തിൽ ഭക്ഷ്യസാധനങ്ങളുടെ വിലയില്‍ ഓരോ മാസവുമുണ്ടാകുന്ന വ്യത്യാസം കണക്കാക്കിയാണ് ഭക്ഷ്യവില സൂചിക തയ്യാറാക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top