19 January Wednesday

ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ നാലാം തരം​ഗം ; കുട്ടികളിലും പടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Dec 4, 2021


കേപ്ടൗണ്‍
ഒമിക്രോണിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്റെ നാലാം തരം​ഗം ആരംഭിച്ചതായി ആരോഗ്യ മന്ത്രി ജോ ഫാല പറഞ്ഞു. രാജ്യത്തെ ഒമ്പത് പ്രവിശ്യയില്‍ ഏഴിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന നാലു വയസ്സില്‍ താഴെയുള്ള ​കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായി. 10–-14 വയസ്സുള്ള കുട്ടികളില്‍ കോവിഡ് സ്ഥിരീകരിക്കുന്നതും വര്‍ധിച്ചു. . ഒരാഴ്ചയ്‌ക്കിടെ കോവിഡ് കേസിൽ 80 ശതമാനവും ദക്ഷിണാഫ്രിക്കയുടെ സാമ്പത്തികകേന്ദ്രമായ ഗൗട്ടെങ് പ്രവിശ്യയിലാണ്.  സ്ഥിരീകരിക്കുന്ന കേസുകളില്‍ 75 ശതമാനത്തോളം ഒമിക്രോണ്‍ വകഭേദത്തില്‍പ്പെട്ടതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top