09 August Sunday

നേപ്പാൾ കമ്യൂണിസ്റ്റ്‌ പാർടി സ്റ്റാൻഡിങ്‌ കമ്മിറ്റി ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 4, 2020


കാഠ്‌മണ്ഡു
നേപ്പാൾ കമ്യൂണിസ്റ്റ്‌ പാർടി(എൻസിപി) സ്റ്റാൻഡിങ്‌ കമ്മിറ്റി യോഗം ശനിയാഴ്ച ചേരും. പുതിയ ഭൂപടം പ്രസിദ്ധീകരിച്ചതിനെത്തുടർന്നുള്ള സംഭവ വികാസങ്ങൾ ചർച്ചയാവും. തന്റെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ഇന്ത്യയും രാജ്യത്തിനകത്തെ ചിലരും ശ്രമിക്കുന്നുവെന്ന പ്രധാനമന്ത്രി കെ പി ശർമ ഒലിയുടെ പരാമർശവും ചർച്ചയാവും. വിവാദ പരാമർശത്തെത്തുടർന്ന് ഒലി‌ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്‌.

പ്രധാനമന്ത്രിയെ തൽസ്ഥാനത്തുനിന്നു നീക്കാൻ ഇന്ത്യ  ശ്രമിക്കുന്നുവെന്ന പരാമർശം‌ രാഷ്‌ട്രീയമായും നയതന്ത്രപരമായും തെറ്റാണെന്ന് എൻസിപി എക്സിക്യൂട്ടീവ്‌ ചെയർമാൻ പുഷ്‌പ കമാൽ ദഹാൽ  പറഞ്ഞു‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top